2 June 2024, Sunday

Related news

June 1, 2024
May 30, 2024
May 30, 2024
May 29, 2024
May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024

ജെബി മേത്തര്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

Janayugom Webdesk
തിരുവനന്തപുരം
March 19, 2022 12:25 am

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. അസമില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് ബിപുന്‍ റവയെയും പ്രഖ്യാപിച്ചു.


കെപിസിസി സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും ആലപ്പുഴ ഡിസിസി മുന്‍ പ്രസിഡന്റുമായ എം ലിജു, ജയ്ഹിന്ദ് ചാനല്‍ എംഡി ജെയസണ്‍ ജോസഫ് എന്നിവരുടെ പേരുകളും കേരളത്തില്‍ നിന്നുള്ള പട്ടികയിലുണ്ടായിരുന്നു.
ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരിട്ട് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി കെ സുധാകരന്‍ വാര്‍ത്താസമ്മേളനവും വിളിച്ചിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം വൈകിയതോടെ വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. ഒടുവില്‍ രാത്രി വൈകിയാണ് ജെബി മേത്തറുടെ സ്ഥാനാര്‍ത്ഥിത്വം അറിയിച്ചുകൊണ്ടുള്ള എഐസിസിയുടെ അറിയിപ്പ് പുറത്തുവന്നത്. ലിജുവിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തിയ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം കെ സുധാകരന് തിരിച്ചടിയാണ്.

Eng­lish Sum­ma­ry: Jebi Mehtar is the Con­gress Rajya Sab­ha candidate

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.