27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 18, 2024
July 17, 2024
July 12, 2024
July 10, 2024
July 7, 2024
July 4, 2024
July 3, 2024
June 30, 2024
June 26, 2024

കോൺഗ്രസുമായുള്ള സഖ്യം ശാശ്വതമല്ലെന്ന് കെജ്‌രിവാൾ

Janayugom Webdesk
ന്യൂഡൽഹി
May 29, 2024 9:00 pm

കോൺഗ്രസുമായുള്ള ആംആദ്മി പാര്‍ട്ടിയുടെ സഖ്യം ശാശ്വതമല്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ വേണ്ടിയാണ് ഇരു പാർട്ടികളും ഒന്നിച്ചത് എന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജൂൺ നാലിന് ഒരു ‘വലിയ അത്ഭുതം’ കാത്തിരിക്കുകയാണ്. പ്രതിപക്ഷമായ ഇന്ത്യ സഖ്യം വിജയിക്കും-ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രധാനം. ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒരു സ്ഥാനാർത്ഥിയെ നിർത്താന്‍ സഖ്യം ആവശ്യമായിടത്തെല്ലാം എഎപിയും കോൺഗ്രസും ഒന്നിച്ചു. തൽക്കാലം നിലവിലെ ഭരണത്തിന്റെ ഏകാധിപത്യവും ഗുണ്ടാരാജും അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സഖ്യത്തിലാണെങ്കിലും അയൽസംസ്ഥാനമായ പഞ്ചാബിൽ ഇരുപാർട്ടികളും പരസ്പരം മത്സരിക്കുകയാണ്. 

ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും ഒന്നിലും താൻ ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ജയിലിലേക്ക് മടങ്ങുന്നത് ഒരു പ്രശ്നമല്ല, രാജ്യത്തിന്റെ ഭാവി അപകടത്തിലാണ്. അവർ തന്നെ എത്രകാലം വേണമെങ്കിലും തടവിലിടട്ടെ. ബിജെപി ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്ന പ്രശ്നമില്ല. ’ കെജ്‌രിവാൾ വ്യക്തമാക്കി.

അതേസമയം സ്വാതി മലിവാൾ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച കെജ്‌രി‌വാള്‍, വിഷയം കോടതിയിലാണെന്നും കൂടുതൽ പ്രതികരിക്കാനില്ല എന്നുമാണ് പറഞ്ഞത്. എഎപി നേതാക്കളായ സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ എന്നിവർക്ക് തങ്ങളുടെ കേസുകളിൽ ജാമ്യത്തിന് പകരമായി ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് ജയിലിൽ സന്ദേശം ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിൽ കഴിയുന്ന കെജ്‌രിവാള്‍ സുപ്രീം കോടതി നിർദേശപ്രകാരം ജൂൺ രണ്ടിന് ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങണം. 

Eng­lish Summary:Kejriwal says alliance with Con­gress is not permanent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.