10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

ജോധ്പുര്‍ സംഘര്‍ഷം; 200ലധികം പേര്‍ അറസ്റ്റില്‍

Janayugom Webdesk
ജയ്പുര്‍
May 5, 2022 6:33 pm

രാജസ്ഥാനിലെ ജോധ്പൂരിൽ ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 211 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 211 പേരിൽ 191 പേരെ ഐപിസി സെഷൻ 151-ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജോധ്പുരിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ക്രമസമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും രാജസ്ഥാൻ ഡിജിപി എം എൽ ലാഥർ പറഞ്ഞു. പൊതുജനങ്ങൾ സമാധാനം പാലിക്കണമെന്നും കിംവദന്തികൾ വിശ്വസിക്കരുതെന്നും ഏതെങ്കിലും തരത്തിലുള്ള കിംവദന്തികൾ ഉണ്ടായാൽ ഉടൻ തന്നെ ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഡിജിപി അഭ്യർത്ഥിച്ചു.

അതിനിടെ, വർഗീയ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ രണ്ട് മണിക്കൂറത്തേക്ക് പിൻവലിച്ച് ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കി. മെയ് ആറ് അർദ്ധരാത്രി വരെ കർഫ്യൂ ഏർപ്പെടുത്തി അധികൃതർ നേരത്തെ ഉത്തരവിറക്കിയിരുന്നു.

Eng­lish summary;Jodhpur vio­lence: Over 200 per­sons arrested,

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.