22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 10, 2024
November 27, 2024
November 22, 2024
September 13, 2024
August 30, 2024
August 8, 2024
July 22, 2024
July 20, 2024
July 13, 2024

ജോ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

Janayugom Webdesk
വാ​ഷിം​ഗ്ട​ൺ
July 31, 2022 9:49 am

അമേരിക്കൻ പ്ര​സി​ഡന്റ് ജോ ​ബൈ​ഡ​ന് വീ​ണ്ടും കോ​വി​ഡ് സ്ഥിരീകരിച്ചു. വൈ​റ്റ്ഹൗ​സ് ഡോ​ക്ട​റാ​ണ് ബൈഡന് കോവിഡ് സ്ഥിരികരിച്ചതായി അറിയിച്ചത്.

ബൈഡന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണെ​ന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇ​ത് ര​ണ്ടാം തവണയാണ് ജോ ​ബൈ​ഡ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ജൂലൈ 21നാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ കോവിഡ് നെഗറ്റീവ് ഫലം വന്ന് നാല് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് പോസിറ്റീവായത്.

ജൂലൈ 21ന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ​ബൈ​ഡ​ന്‍ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷം കോവിഡ് നെഗറ്റീവായി ഐസൊലേഷനിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും വീണ്ടും കോവിഡ് ലക്ഷണങ്ങൾ പ്രകടമായി. ഇതോടെ നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവായത്.

നിലവിൽ തനിക്ക് കഠിനമായ രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും വൈറ്റ് ഹൗസുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും സുരക്ഷയെക്കരുതി വീണ്ടും ഐസൊലേഷനിൽ പ്രവേശിക്കുകയാണെന്നാണ് ബൈഡൻ വ്യക്തമാക്കിയത്.

Eng­lish summary;Joe Biden has been con­firmed with Covid again

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.