21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 19, 2024
October 4, 2023
August 16, 2023
March 30, 2023
March 20, 2023
May 21, 2022
April 13, 2022

ഇലക്ട്രിക് ഓട്ടോയ്ക്ക് സബ്സിഡി കിട്ടാന്‍ ജോയിന്റ് ആർടിഒ വരണം…

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം
October 4, 2023 8:37 am

ഇലക്ട്രിക് ഓട്ടോറിക്ഷകളെടുത്ത ഉടമകൾ ജോയിന്റ് ആർടിഒയ്ക്കായി കാത്തിരിക്കുന്നു. നെടുങ്കണ്ടത്ത് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉടുമ്പൻചോല സബ് ആർടിഒ ഓഫീസിൽ കഴിഞ്ഞ നാല് മാസത്തിലേറെയായി ജോയിന്റ് ആർടിഒ ഇല്ല.പുതിയതായി എടുത്ത ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സബ്സിഡി ലഭിക്കണമെങ്കിൽ അപേക്ഷകളിൽ ജോയിന്റ് ആർടിഒ തന്നെ ഒപ്പിടണം. മുമ്പിരുന്ന ജോയിന്റ് ആർടിഒ വിരമിച്ചതോടെ പകരക്കാരനായി ഈ ഓഫീസിന്റെ ചാർജ്ജ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ സബ്സിഡി നൽകുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഒപ്പിടുവാനുള്ള അധികാരം ജോയിന്റ് ആർടിഒയ്ക്കാണ്. 

പുതിയ വാഹനം എടുത്തതിന് ശേഷം അക്ഷയ കേന്ദ്രങ്ങൾ വഴി എടുത്ത അപേക്ഷ അതാത് ജോയിന്റ് ആർടിഒ ഓഫിസിൽ രജിസ്ട്രർ ചെയ്യണം. ഇത്തരത്തിൽ ലഭിച്ച അപേക്ഷകളിൽ മേൽ ആറ് മാസത്തിനുള്ളില്‍ വാഹന ഉടമകൾക്ക് സബ്സിഡി ലഭിക്കും. ഇതോടെ സബ്സിഡി ലഭിക്കാനായുള്ള അപേക്ഷകളുമായി നെടുങ്കണ്ടത്തെ ജോയിന്റ് ആർടിഒ ഓഫീസിൽ കയറി ഇറങ്ങുകയാണിവര്‍. 

Eng­lish Sum­ma­ry: Joint RTO should come to get sub­sidy for elec­tric auto

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.