19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 11, 2024
October 19, 2024
October 5, 2024
October 1, 2024
July 20, 2024
July 18, 2024
June 9, 2024
May 19, 2024
May 12, 2024

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ ഗൂഡാലോചനകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2022 7:57 pm

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ ഗൂഡാലോചനകുറ്റം ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്തു. കശ്മീര്‍ വാലാ എന്ന വാര്‍ത്താ പോര്‍ട്ടലിലെ ട്രെയിനിയും കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയിലെ പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിയുമായ സജാദ് ഗുല്‍ ആണ് ശ്രീനഗറില്‍ അറസ്റ്റിലായത്. ജനുവരി മൂന്നിനുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി സലിം പരായ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വീഡിയോ സജാദ് പോസ്റ്റ് ചെയ്തിരുന്നു.
സജാദിനെ ജനുവരി അഞ്ചിന് സൈന്യം പിടികൂടി പൊലീസിന് കൈമാറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി കശ്മീര്‍ വാലാ റിപ്പോര്‍ട്ട് ചെയ്തു. ജോലി ചെയ്തതിന്റെ പേരില്‍ സജാദിന് പൊലീസ് കേസുകള്‍ നേരിടേണ്ടിവരികയാണെന്നും അദ്ദേഹത്തെ മോചിപ്പിക്കുന്നതിന് അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്നും മാധ്യമപ്രവര്‍ത്തകരും സംഘടനകളും ആവശ്യപ്പെട്ടു. 

ENGLISH SUMMARY:Journalist arrest­ed in Kash­mir for conspiracy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.