സുരക്ഷാ നടപടികളിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ വിമർശിച്ച് പാർലമെന്ററി പാനൽ. വ്യോമയാന സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട രണ്ട് നിർണായക ഘടകങ്ങളിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആഗോള നിലവാരത്തേക്കാൾ പിന്നിലാണെന്ന് പൊതു മേഖലാ സ്ഥാപനങ്ങൾ സംബന്ധിച്ച പാർലമെന്ററി സമിതി വിലയിരുത്തുന്നു.
ഓര്‍ഗനൈസേഷന്‍, ലൈസന്‍സിങ് എന്നീ ഘടകങ്ങള്‍ നടപ്പാക്കുന്നതില്‍ എഎഐ കൈവരിച്ചിരിക്കുന്ന സ്കോര്‍ 61.54 ശതമാനവും 25.26 ശതമാനവുമാണ്. ഇത് യഥാക്രമം ലോക ശരാശരിയായ 71.14 , 73.55 ശതമാനത്തേക്കാള്‍ വളരെ പിന്നിലാണെന്ന് സമിതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമനിർമ്മാണം, പ്രവർത്തനരീതി, ആകാശഗമനയോഗ്യത, അപകടങ്ങളിലെ അന്വേഷണം, എയർ നാവിഗേഷൻ സേവനങ്ങൾ, എയറോഡ്രോമുകൾ എന്നിങ്ങനെയാണ് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിർബന്ധമാക്കിയിട്ടുള്ള മറ്റ് സുരക്ഷാ ഘടകങ്ങൾ.
സുരക്ഷാ ഘടകങ്ങള്‍ നടപ്പിലാക്കുന്നതില്‍ എഎഐയുടെ മൊത്തം സ്കോര്‍ 70.8 ശതമാനമാണ്. ഇത് അന്താരാഷ്ട്ര ശരാശരിയായ 69.76 ശതമാനത്തിനും മുകളിലാണ്. യുഎസും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന യാത്രാമേഖലയായ ഇന്ത്യയ്ക്ക് രണ്ട് നിർണായക ഘടകങ്ങള്‍ നടപ്പാക്കുന്നതില്‍ വരുന്ന പരാജയത്തില്‍ നേരത്തെയും പാർലമെന്ററി സമിതി ആശങ്ക ഉന്നയിച്ചിരുന്നു.
english summary;JPC Criticism of the Ministry of Civil Aviation
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.