18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 8, 2024
September 26, 2024
September 12, 2024
April 15, 2024
January 29, 2024
December 21, 2023
August 11, 2023
March 4, 2023
December 7, 2022
November 26, 2022

ജ‍ഡ്ജിമാര്‍ രാഷ്ട്രീയവും, സാമൂഹികവുമായ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരായിരിക്കണം: ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്

Janayugom Webdesk
ന്യൂഡല്‍ഹി
January 29, 2024 11:13 am

ജ‍ഡ്ജിമാര്‍രാഷട്രീയവും,സാമൂഹികവുമായ എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരായിരിക്കണമെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്.സുപ്രീം കോടതിയുടെ എഴുപത്തിഅഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം 

ഭരണഘടനാപരമായ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതിക്ക് ആവശ്യമായ മൂന്ന് തത്വങ്ങള്‍ എന്താണെന്ന് ചീഫ് ജസ്റ്റിസ് പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ആദ്യത്തേത് ഒരു സ്വതന്ത്ര ജുഡീഷ്യറിയാണെന്നും അവിടെ സുപ്രീം കോടതി നിയമനിര്‍മാണ സഭയില്‍ നിന്നും എക്‌സിക്യൂട്ടീവില്‍ നിന്നും സ്വതന്ത്രമായിരിക്കണമെന്നും അദ്ദേഹം പറയുന്നു. ജഡ്ജിമാര്‍ സാമൂഹികവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങളില്‍ നിന്നും മനുഷ്യര്‍ പുലര്‍ത്തുന്ന അന്തര്‍ലീനമായ പക്ഷപാതങ്ങളില്‍ നിന്നും മുക്തമായിരിക്കണം.

ലിംഗഭേദത്തെക്കുറിച്ചുള്ള അവരുടെ മനോഭാവങ്ങള്‍ മനസിലാക്കാന്‍ കോടതികളിലുടനീളമുള്ള ജഡ്ജിമാരെ ബോധവത്‌ക്കരിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ഡിവൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടുവിധിനിര്‍ണയത്തോടുള്ള ജുഡീഷ്യല്‍ സമീപനത്തെ കുറിച്ചാണ് അദ്ദേഹം രണ്ടാമത് സംസാരിച്ചത്. സുപ്രീം കോടതി ഭരണഘടനയെ കര്‍ക്കശമായ നിയമങ്ങളായല്ല കാണേണ്ടതെന്നും പകരം ജീവനുള്ള ഒന്നായാണ് കാണേണ്ടതെന്നുമാണ് ചന്ദ്രചൂഡ് പറയുന്നത്.

ഭരണഘടനാപരമായ ഉത്തരവനുസരിച്ച് സുപ്രീം കോടതിക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മൂന്നാമത്തെ തത്വമായി അദ്ദേഹം പറഞ്ഞത്, പൗരന്മാരുടെ ബഹുമാനം നിര്‍ബന്ധമായും ഉറപ്പാക്കുകയെന്നതാണ്.സുപ്രീം കോടതിയുടെ എഴുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതിയിലെ 34 ജഡ്ജിമാരും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരുന്നു. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരും ഇതില്‍ ഉള്‍പ്പെടുന്നു.സുപ്രീം കോടതിയില്‍ ഇതുവരെ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെ കുറിച്ചും ചീഫ് ജസ്റ്റിസ് സംസാരിച്ചു. രജിസ്റ്റര്‍ ചെയ്ത 65,915 കേസുകള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇലക്ട്രോണിക് കേസുകള്‍ ഫയല്‍ ചെയ്യുന്നതിനും പിഴവുകള്‍ പരിഹരിക്കുന്നതിനും ഇടയിലുള്ള സമയം കുറച്ചെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Judges should be free from polit­i­cal and social pres­sures: Chief Jus­tice DY Chandrachud

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.