11 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 9, 2024
November 5, 2024
November 4, 2024
October 30, 2024
October 30, 2024
October 23, 2024
October 20, 2024
October 17, 2024
October 15, 2024
September 19, 2024

ജസ്റ്റിന്‍ ട്രൂഡോ നാട്ടിലേക്ക് മടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2023 9:35 pm

ജി20 ഉച്ചകോടിയിൽ പ​ങ്കെടുക്കാനെത്തി ഇന്ത്യയില്‍ കുടുങ്ങിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നാട്ടിലേക്ക് മടങ്ങി. ആദ്യ വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് ഇന്നലെയോടെ മടക്ക യാത്രയ്ക്ക് സജ്ജമാക്കുകയായിരുന്നു.
ഉച്ചകോടിക്ക് ശേഷം ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് യാത്ര മാറ്റിവച്ചു. അദ്ദേഹത്തെ കൊണ്ടുപോകാനായി കാനഡയില്‍ നിന്നും മറ്റൊരു വിമാനം എത്തിക്കാന്‍ നീക്കം നടത്തി. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്ന ഈ വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇതോടെ അദ്ദേഹം ഇന്ത്യയിൽ തുടര്‍ന്നു.
കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രശ്നം ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചത്. രണ്ടാം വിമാനം വഴിതിരിച്ചുവിട്ടതിന്റെ കാരണവും വ്യക്തമല്ല. സംഭവത്തില്‍ കാനഡയില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Eng­lish sum­ma­ry; Justin Trudeau is back home

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.