കെ ഫോണില്‍ നിന്നും മാതൃക ഉള്‍ക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ഭാരത് നെറ്റ് പദ്ധതിയിലൂടെ 6.4 ലക്ഷം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷൻ ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കി.
1.39 ലക്ഷം കോടിയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഭാരത് നെറ്റ് പദ്ധതിയിലൂടെ 1.94 ലക്ഷം ഗ്രാമങ്ങളില്‍ നിലവില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണെന്നും ബാക്കി ഗ്രാമങ്ങളില്‍ രണ്ടര വര്‍ഷം കൊണ്ട് കണക്ഷൻ ലഭ്യമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കഴിഞ്ഞദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ 1,39,579 കോടി രൂപ ഇതിനായി വകയിരുത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സ്വകാര്യ പ്രാദേശിക വ്യവസായികളുമായി സഹകരിച്ചായിരിക്കും ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് പദ്ധതി നടപ്പിലാക്കുക. നാല് ജില്ലകളില്‍ നടപ്പാക്കിയ പരീക്ഷണ പദ്ധതി വിജയം കണ്ടതോടെയാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി 60,000 ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
English Summary: K phone as the model; Central government scheme to bring internet to villages
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.