6 May 2024, Monday

Related news

September 18, 2023
September 11, 2023
August 5, 2023
May 5, 2023
November 2, 2022
July 27, 2022
July 9, 2022
October 4, 2021

കെ ഫോൺ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്‍കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു;14,000 വീടുകളില്‍ ഈ മാസം കെ ഫോണ്‍ കണക്ഷന്‍

Janayugom Webdesk
തിരുവനന്തപുരം
May 5, 2023 8:59 pm

കെ ഫോൺ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നല്‍കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. ഈ മാസം അവസാനത്തോടെ 14,000 വീടുകളില്‍ കണക്ഷന്‍ നല്‍കും. ആദിവാസി കുടുംബങ്ങളിലടക്കം കെഫോൺ ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം വീടിനാണ് കെഫോൺ സൗജന്യ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്നത്.
17,123 സർക്കാർ സ്ഥാപനങ്ങൾ കെഫോൺ ഇന്റർനെറ്റിൽ പ്രവർത്തിക്കുന്നു. ആകെ 30,438 സ്ഥാപനങ്ങളിൽ 26,542 സ്ഥാപനങ്ങളിലും കണക്ഷൻ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ഒപ്റ്റിക്കല്‍ ഗ്രൗണ്ട് ഫൈബര്‍ കേബിളുകളും അനുബന്ധ കേബിള്‍ ശൃംഖലയും ഭൂരിഭാഗവും സ്ഥാപിച്ചുകഴിഞ്ഞതോടെ കേരളത്തിലുടനീളം കെഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ തയ്യാറായി.
ഈ സാഹചര്യത്തിലാണ് കെഫോൺ പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. പദ്ധതിയുടെ കരാറുകളെല്ലാം ഉറപ്പിച്ചത് സുതാര്യ നടപടികളിലൂടെയാണെന്നും കെ ഫോണ്‍ വ്യക്തമാക്കുന്നു.

eng­lish sum­ma­ry: K phone con­nec­tion in 14,000 house­holds this month
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.