22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 25, 2024
November 25, 2024
October 16, 2024
October 15, 2024
October 4, 2024
September 15, 2024
September 12, 2024
September 8, 2024
August 13, 2024

കെ റെയിൽ; മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2022 11:40 am

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. കെ-റെയിൽ പദ്ധതിയുടെ അനുമതി വേഗത്തിലാക്കുന്നതടക്കമുള്ള വിഷയങ്ങളിലാകും പ്രധാനചർച്ച. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

ഇതോടൊപ്പം പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ഹെൽത്ത് കെയർ യൂണിറ്റ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. എച്ച്എൽഎൽ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാകില്ല എന്നാണ് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കുന്നത്. 2019ന് ശേഷം ഇത് രണ്ടാമത്തെ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത്.

eng­lish summary;K Rail; The Chief Min­is­ter will meet the Prime Min­is­ter today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.