ഇടതുപക്ഷത്തിന്റെ പ്രസക്തി മുമ്പത്തേക്കാളും വർധിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത്. വലതുപക്ഷം കൂടുതൽ കൂടുതൽ ശക്തിപ്പെടുകയും അത് ഫാസിസ്റ്റ് രീതിയിലേക്ക് നമ്മുടെ ഭരണകൂടത്തെ നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഹിന്ദുത്വ തീവ്രവാദം ശക്തിപ്പെടുന്നു. പുതിയ രീതിയിലുള്ള പീഡനമുറകളും പീഡന നിയമങ്ങളും കൂടുതൽ കരുത്താർജിക്കുന്നു. മനുഷ്യാവകാശത്തിനും ഭരണഘടനയ്ക്കുമായി നിലകൊള്ളുന്ന ജനങ്ങൾ ഭീകരവാദികളെന്ന് അറിയപ്പെടാനാരംഭിക്കുകയും അവരുടെ പേരിൽ കള്ളക്കുറ്റങ്ങൾ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്യുന്നു.
ഭരണകൂട സ്ഥാപനങ്ങൾ ഒന്നൊന്നായി വലതുപക്ഷവല്ക്കരിക്കപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രത്യേകിച്ചും സാംസ്കാരിക സ്ഥാപനങ്ങൾ സ്വന്തം പ്രത്യയശാസ്ത്ര പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി അവർ മാറ്റിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു സന്ദർഭത്തിൽ ഇടതുപക്ഷ പ്രത്യയശാസ്ത്രവും അതിന്റെ സാംസ്കാരിക പ്രവർത്തനങ്ങളും കൂടുതൽ കൂടുതൽ ശക്തിയാർജിക്കേണ്ടതുണ്ട്. സിപിഐയുടെ ഈ സംസ്ഥാന സമ്മേളനം പുതിയ രീതിയിൽ ചിന്തിക്കാനും പുതിയ രീതിയിൽ രാഷ്ട്രീയവും സാംസ്കാരികവുമായി പ്രവർത്തിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനുമുള്ള ശക്തമായ വേദിയായി മാറട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.