കെ റെയിലിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ . അതിവേഗ തീവണ്ടികള്‍ ഒടിക്കാന്‍ കേരളത്തില്‍ ഹൈസ്പീഡ് കോറിഡോര്‍ ആവശ്യമാണെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ റയില്‍വെ യാത്രാക്ലേശം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനവികാരം കോണ്‍ഗ്രസ്സിന് എതിരെ തിരിയുമോ എന്ന ആശങ്ക മൂലമാണ് കെ സുധാകരന്‍റെ നിലപാട് മാറ്റം.
കെ റെയിലിനെിരെയുളള സമരങ്ങള്‍ ക്ക് നേതൃത്വം നല്‍കിയത് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനായിരുന്നു.എന്നാല്‍ പദ്ധതി നടപ്പിലാക്കാനാവാത്തതു മൂലമുളള യാത്രാക്ലേശമാണ് കേരളം ഇപ്പോൾ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍റെ നിലപാടുമാറ്റം. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ സംസ്ഥാനത്ത് അതിവേഗ കൊറിഡോര്‍ വേണമെന്ന് സുധാകരന്‍ നിര്‍ദേശിക്കുന്നു.
കേരളത്തില്‍ മൂന്നാമതൊരു റെയില്‍വെ ട്രാക്ക് അവിഭാജ്യ ഘടകമാണ്.ഹൈസ്പീഡ് കൊറിഡോര്‍ എന്ന രീതിയില്‍ സംസ്ഥാനത്തിന് ഗൂണം ചെയ്യമെന്ന തരത്തില്‍ അത് മാറ്റണമെന്നും സുധാകരന്‍ നിര്‍ദേശിക്കുന്നു. റെയില്‍വെ യാത്രാക്ലേശം നേരിടുന്നവരെല്ലാം കെ റെയില്‍ മുടക്കിയ കോണ്‍ഗ്രസ്സിനേയും ബി ജെ പിയേയുമാണ് പഴിക്കുന്നത്. ഈ സാഹചര്യത്തിലുളള നിലപാട് മാറ്റത്തിനോട് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നാണ് ഇനി അറിയാനുളളത്.
English Summary
K Sudhakaran in support of K Rail
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.