22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 8, 2024
October 28, 2024
October 27, 2024
October 26, 2024
October 21, 2024
September 5, 2024
September 4, 2024
September 2, 2024
September 1, 2024

കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ തയ്യാറെന്നു കെ സുധാകരന്‍

Janayugom Webdesk
തിരുവനന്തപുരം
June 24, 2023 11:20 am

കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ തയ്യാറെന്ന് കെ. സുധാകരന്‍.അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും സുധാകരന്‍ പറഞു.

പുരാവസ്തു തട്ടിപ്പ് കേസിലെ വഞ്ചനാക്കേസില്‍ അറസ്റ്റിലായതിനെ കുറിച്ച് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറി നില്‍ക്കും.

മാറിനില്‍ക്കുന്ന കാര്യം ചര്‍ച്ചചെയ്യുകയാണ്. പാര്‍ട്ടിക്ക് ഹാനികരമായ ഒന്നും തന്നെ തന്‍റെ ഭാഗത്തു നിന്നും ഉണ്ടാവില്ല. കോടതിയില്‍ വിശ്വാസമുണ്ട്. നൂറു ശതമാനം നിരപരാധിയാണ്.കേസിനെ ഫെയ്സ് ചെയ്യാന്‍ മടിയില്ല, ഭയവുമില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
K Sud­hakaran says he is ready to step down from the post of KPCC president

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.