വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നല്‍കിയ കേന്ദ്ര വായ്പയില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സര്‍ക്കാരുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും പറഞ്ഞു.ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു.
എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോട് ആണ് ഈ ക്രൂരത. യോജിച്ച സമരത്തിനും തയ്യാറാണ്. വയനാടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം യോജിച്ച സമരത്തിനും തയ്യാര്‍ സുധാകരന്‍ പ്രതികരിച്ചു.കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തുന്ന ശശി തരൂര്‍ എംപിയുടെ ലേഖനം വായിച്ചിട്ടില്ലെന്നും, ലേഖനം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.