29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 27, 2025
March 27, 2025
March 27, 2025
March 26, 2025
March 26, 2025
March 25, 2025
March 24, 2025
March 24, 2025
March 23, 2025

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മ രിച്ചു

Janayugom Webdesk
കൊച്ചി
October 30, 2023 8:30 am

കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്.കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. സ്‌ഫോടനത്തിൽ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. തൊടുപുഴ കാളിയാർ സ്വദേശിനി കുമാരി, ആദ്യം മരിച്ചത് മറ്റൊരു സ്ത്രീയാണ്. അതേസമയം ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 

സ്‌ഫോടന കേസില്‍ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. ഡല്‍ഹിയില്‍ നിന്നെത്തിയ എൻ എസ് ജി സംഘവും ഇന്ന് പ്രതിയെ ചോദ്യം ചെയ്യും. എൻ ഐ എ സംഘം ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു.

കളമശ്ശേരി സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്നും സംഭവത്തില്‍ അന്വേഷണ ചുമതല ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്കാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Kala­massery blast; The 12-year-old girl who was under treat­ment also died
You may also like this video

YouTube video player

TOP NEWS

March 29, 2025
March 28, 2025
March 28, 2025
March 28, 2025
March 28, 2025
March 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.