19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 13, 2025
April 11, 2025
April 11, 2025
April 10, 2025
April 8, 2025
April 8, 2025
March 21, 2025
May 29, 2024
April 14, 2024

തിരുനാള്‍ പ്രദക്ഷിണത്തെ സ്വീകരിച്ച് കല്ലാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

Janayugom Webdesk
നെടുങ്കണ്ടം
April 17, 2023 10:05 pm

മതമൈത്രിയുടെ സന്ദേശമുയര്‍ത്തി ഇത്തവണയും തിരുനാള്‍ പ്രദക്ഷിണത്തെ സ്വീകരിച്ച് കല്ലാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. കല്ലാര്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ തിരുനാളിന്റെ ഭാഗമായി നടന്ന റാസയ്ക്ക് ക്ഷേത്രത്തിന് മുമ്പിലാണ് സ്വീകരണം ഒരുക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പള്ളിയിലെ റാസയ്ക്ക് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ സ്വീകരണം നല്‍കാറുണ്ട്. ഇത്തവണ വിഷുദിനത്തിലായിരുന്നു തിരുനാളിന്റെ ഭാഗമായുള്ള റാസ നടന്നത്. വിഷുക്കണി ഒരുക്കിയാണ് ഭാരവാഹികള്‍ സ്വീകരണം നല്‍കിയത്.

ക്ഷേത്രം മേല്‍ശാന്തി രതീഷ് തിരുമേനി, കമ്മറ്റി പ്രസിഡന്റ് രാജന്‍ ശിവദാസ്, സെക്രട്ടറി പി.പി പ്രസാദ്, ട്രഷറാല്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാസയെ സ്വീകരിച്ചത്. റാസയ്ക്ക് പള്ളി വികാരി ഫാ. ലിബിന്‍, ട്രസ്റ്റി ബാബു പ്ലാമൂട്ടില്‍, സെക്രട്ടറി ബൈജു പുളിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്വീകരണം ഒരുക്കിയ ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ക്ക് വികാരി നന്ദി രേഖപ്പെടുത്തി.

Eng­lish Sum­ma­ry: Kallar Sub­rah­manyaswamy Tem­ple received the Thirunal Pradak­shi­na this time again after rais­ing the mes­sage of com­mu­nal harmony

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.