Kalolsavam 2017 -2018 News

ചടുല താളമുണർത്തി ചിലമ്പൊലി ഉണർന്നു

ആലപ്പുഴ: ചടുല താളമുണർത്തി ചിലമ്പൊലി ഉണർന്നു. ആണ്‍കുട്ടികളുടെ നാടോടി നൃത്ത വേദിയായ സെന്റ് ജോസഫ് എച് എസ് എസിലെ ചിലമ്പൊലിയിൽ രാവിലെ 10 മണിയോടെയാണ് മത്സരങ്ങൾ  ആരംഭിച്ചത്. മത്സരാർത്ഥികൾ എത്താൻ വൈകിയതോടെ വൈകി ആരംഭിച്ച മത്സരങ്ങൾ പക്ഷെ അറങ്ങുണർന്നർന്നതോടെ ചടുല താളമാർന്നു. പറശ്ശിനിക്കടവ് മുതപ്പന്റെ കഥയുമായി ഉണർന്ന അരങ്ങിൽ മത്സരാര്‍ത്ഥികൾ നിറഞ്ഞാടി. പലപ്പോഴും ആവർത്തന വിരസം എന്ന് തോന്നിപ്പിക്കും വിധം ഒരേ വിഷയം അരങ്ങിൽ എത്തിയെങ്കിലും ഭാവവും താളവും പകർന്ന് കുട്ടികൾ അരങ്ങിനെ ഉണർത്തി. സരിതാകൃഷ്ണൻ 


സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോട് കിരീടം ചൂടുന്നത് 19-ാം തവണ

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തില്‍ കോഴിക്കോട് ജില്ല കിരീടം ചൂടുന്നത് 19-ാം തവണ. 2007 മുതല്‍ തുടര്‍ച്ചയായി ഇത് പന്ത്രണ്ടാം തവണയാണ് ജില്ല കിരീടം ചൂടി കലോത്സവ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടത്. സമീപകാലത്തൊന്നും തകര്‍ക്കാന്‍ പറ്റാത്ത നേട്ടമാണിത്. പത്തരമാറ്റ് പതക്കം ധരിച്ച് പൂരത്തിന്റെ നാട്ടില്‍ നിന്നും ഉപചാരം ചൊല്ലി പിരിയുമ്പോള്‍ കോഴിക്കോടിന് അഭിമാനിക്കാന്‍ ഏറെ. വീണ്ടും വീണ്ടും സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നതിന് പിന്നില്‍ കൗമാര പ്രതിഭകളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നമാണ്. 1959 ലെ ചിറ്റൂര്‍ […]


സ്കൂള്‍ കലോത്സവകിരീടം കോഴിക്കോടിന്

895 പോയിന്റോടെ കോഴിക്കോട് ഒന്നാമത്. തുടര്‍ച്ചയായ 12ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. തൊട്ടുപിന്നാലെ പാലക്കാട് 893. മൂന്നാം സ്ഥാനം മലപ്പുറം 875. കണ്ണൂര്‍ 865 പോയിന്റോടെ നാലാമതും 864 പോയിന്റോടെ തൃശൂര്‍ അഞ്ചാം സ്ഥാനത്തുമെത്തി. പ്രധാന വേദിയായ നീര്‍മാതളത്തില്‍ 4.30 യ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.


പാലൊളിച്ചിരിയുടെ പത്തരമാറ്റ്

ഒപ്പനക്കു എ ഗ്രേഡ് ലഭിച്ച മലപ്പുറം പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ ടീം  തൃശൂര്‍. ഒപ്പനക്കു കൂടി എ ഗ്രേഡ് ലഭിച്ചതോടെ മലപ്പുറം പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പങ്കെടുത്ത എല്ലാ കലാപരിപാടികള്‍ക്കും മികവിന്റെ പൊന്‍തൂവല്‍. ചവിട്ടുനാടകം,ദേശഭക്തിഗാനം,സംഘഗാനം,സംഘനൃത്തം ,ഓട്ടന്‍തുള്ളല്‍ എന്നിവയ്‌ക്കെല്ലാം എ ഗ്രേഡ് നേടിയ സ്‌കൂളിന് കേരള നടനത്തിന് ബി ഗ്രേഡും ലഭിച്ചു. കുട്ടികളുടെ കലാപരിശീലനത്തിന് ഏറെ ശ്രദ്ധനല്‍കുന്ന സ്‌കൂളില്‍ മല്‍സരചിലവുകള്‍ ക്രമീകരിക്കുന്നത് കുട്ടികള്‍ക്ക് ഭാരമാകാതെയാണെന്നതും ശ്രദ്ധേയം. ധനശേഷിയുള്ള കുട്ടികളും തീരെ പാവപ്പെട്ട കുട്ടികളും […]


കലോത്സവത്തിലെ വ്യാജ അപ്പീൽ: കസ്റ്റഡിയിൽ ഉള്ളവരുടെ അറസ്റ്റ് ഇന്ന് 

 ബാലവകാശ കമ്മിഷന്റെ വ്യാജ സീലുണ്ടാക്കി സംസ്ഥാന സ്കൂൾ കലോൽസവത്തിൽ യോഗ്യത നേടാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിൽ ഉള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കലാധ്യാപകരായ ത്യശൂർ ചേർപ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരയുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. വ്യാജരേഖ ചമക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ കുറേ വർഷമായി വ്യാജ അപ്പീലുകൾ തരപ്പെടുത്തുന്ന റാക്കറ്റാണ് ഇതിന് പിന്നില്ലെന്ന് ക്രൈംബ്രാഞ്ച്  കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ  കൂടി തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു. നാല്പതിനായിരം മുതൽ ഒരു […]


കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും; കോഴിക്കോട് മുന്നില്‍

58ാമത്  സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. നാലിനങ്ങളിലാണ് ഇന്ന് ഇനി ബാക്കിയുള്ള മത്സരങ്ങൾ. ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിഭാഗം നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട് തുടങ്ങിയവയാണ് ഇന്ന് അരങ്ങിലെത്തുന്ന മറ്റു മത്സരങ്ങൾ. കലോത്സവം അവസാന മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ കോഴിക്കോട് ജില്ലതന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. 874 പോയിന്‍റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 868 പോയിന്‍റുള്ള പാലക്കാട് രണ്ടാമതും 855 പോയിന്‍റോടുകൂടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ 846 പോയിന്‍റ് […]


ഇന്ന് 4 മത്സരം, സമാപനം നീർമാതളത്തിൽ 4 മണിക്ക്

4 വേദികൾ തീയതി 10 .1.2018 രാവിലെ 9 മണി മുതൽ 1  നീർമാതളം (തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട്)  9 മണി- നാടോടി നൃത്തം 9.00 am, HSS, സമാപനം  4 pm. 3 നീലക്കുറിഞ്ഞി (തേക്കിൻകാട് മൈതാനം, നെഹ്‌റു പാർക്കിന് സമീപം)-നാടോടി നൃത്തം HS  9.00 am 4 തേൻവരിക്ക (സി എം എസ് ഹയർ സെക്കന്ററി ഓപ്പൺ സ്റ്റേജ്) –  – മോണോ ആക്ട് HSS  9.00 am   7 നീര്മരുത് (വിവേകോദയം ഹയർ സെക്കന്ററി ഓപ്പൺ സ്റ്റേജ്) – മിമിക്രി  -HS 9.00 am  


കലോത്സവം ചില നുറുങ്ങുചിന്തകള്‍

വി ജയകുമാര്‍ 58-ാമത് സ്‌കൂള്‍ കലോത്സവം മേളപ്പെരുക്കങ്ങളുടെ നാടായ തൃശൂരില്‍ താളമേളങ്ങളോടെ ആഘോഷിക്കുകയാണല്ലോ. സ്പീക്കര്‍ ഉദ്ഘാടകനായ ചടങ്ങ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സജീവ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. ഗ്രീന്‍ പ്രോട്ടോക്കോളനുസരിച്ച് ഹരിതാഭ നിലനിര്‍ത്തി കൊണ്ടായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. ചെറിയ ന്യൂനതകള്‍ ഒഴിവാക്കിയാല്‍ സംഘടനാമികവ് വെളിവാകുന്നതായിരുന്നു പരിപാടികള്‍ എന്നാണ് പൊതുവെ വിലയിരുത്തുന്നത്. നീര്‍മാതളം, നീലക്കുറിഞ്ഞി, ഇലഞ്ഞിത്തറ, ശംഖുപുഷ്പം തുടങ്ങി മനോഹരമായ പേരുകളാണ് ഓരോ വേദികള്‍ക്കും സംഘാടകര്‍ നല്‍കിയിരിക്കുന്നത്. മോഹനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, മിമിക്രി തുടങ്ങിയ ജനപ്രിയ ഇനങ്ങളില്‍ […]


ക്ടാങ്ങള്‍ടെ ബാലിവധം കാണാന്‍ പാലക്കാട്ടെ മുത്തശ്ശി

  ‘ഗായത്രിക്കുട്ടിക്ക് മുത്തശിയുടെ സ്‌നേഹാശ്ലേഷണം’ കൂടിയാട്ട മത്സരത്തിന് ശേഷം വേദിയില്‍ നിന്നിറങ്ങിയ പേരക്കുട്ടി ഗായത്രിയെ  ആലിംഗനം ചെയ്യുന്ന മുത്തശി. ചിത്രം:ജി ബി കിരൺ  ചില്ലോഗ് അച്യുത് തോമസ്  തൃശൂര്‍: ക്ടാങ്ങള്‍ടെ ബാലിവധം കാണാന്‍ പാലക്കാട്ടുനിന്നെത്തിയ തങ്കംമുത്തശിയായിരുന്നു ഇന്നലെ  കലോത്സവ നഗരിയില്‍ താരം. പാലക്കാട് പിടിഎംവൈ എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇത് 5ാം തവണയാണ് കലോത്സവം കാണാന്‍ പാലക്കാട്ടുകാരിയായ  മുത്തശി വരുന്നത്. പിടിഎംവൈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുത്ത 5 തവണയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. […]


കലോത്സവത്തെ ശിഷ്യോത്സവമാക്കി പൈങ്കുളം

ചില്ലോഗ് അച്യുത്  തോമസ്   തൃശൂര്‍: ശിഷ്യന്മാരുടെ മഹോത്സവമാണ്  കൂടിയാട്ടം കലാകാരനായ പൈങ്കുളം നാരായണ ചാക്യാർക്ക്  ഓരോ കലോത്സവവും.   അണിയറയില്‍ തന്റെ ശിഷ്യരെ അരങ്ങിലേക്ക് ഒരുക്കുന്നതിന്റെ തിരക്കിലാണ്  പൈങ്കുളം. 201 അംഗങ്ങളാണ് അദ്ദേഹത്തിന്റെ ശിഷണത്തില്‍ ഇപ്രാവശ്യം കലോത്സവത്തിനെത്തിയിരിക്കുന്നത്. കൂടിയാട്ടത്തിനു മാത്രമായി ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പന്ത്രണ്ട് ടീം; ഹൈയര്‍സെക്കന്ററിയില്‍ പന്ത്രണ്ട് ടീം. നങ്ങ്യാര്‍ക്കൂത്ത്, ചാക്യാര്‍ക്കൂത്ത് എന്നിവയക്കും കുട്ടികള്‍ വേറെ. ശിഷ്യര്‍ക്കിടയില്‍ മത്സരമുണ്ടെങ്കിലും ഗുരുവിന് മുന്‍പില്‍ ശിഷ്യര്‍ തുല്യരാണ്. എല്ലാ ശിഷ്യരുടെയും അണിയലങ്ങളും മറ്റും തികച്ചും കൃത്യതയോടെ നോക്കിയിട്ടെ ആശാന്‍ അരങ്ങത്തേക്ക് വിടൂ. കളി […]


കലോത്സവ മേളങ്ങളിൽ സന്തോഷിക്കാൻ ആകാതെ തൃശൂരിലെ ആദ്യ വിദ്യാലയം

ലക്ഷ്മിബാല  കലാകേരളത്തിനു ഒരുപിടി പ്രതിഭകളെയും, ഒരുപാട് നല്ല മുഹൂർത്തങ്ങളെയും സമ്മാനിച്ചു കൊണ്ട് 58 ആമത്‌ കാലമേളയും പടിയിറങ്ങുന്നു. സംഘാടന മികവു കൊണ്ടും, ജനത്തിരക്ക് കൊണ്ടും ശ്രദ്ധേയമായ കലോത്സവവേദിയിൽ നിന്നും മറ്റെല്ലാവരും സന്തോഷത്തോടെ തിരിച്ചു പോകുമ്പോൾ കുറച്ചു പേർക്ക് ഉള്ളിൽ അടക്കിപ്പിടിച്ച വേദന മാത്രം ബാക്കിയാവുകയാണ്. കലോത്സവത്തിന്റെ പ്രധാന വേദികളിൽ ഒന്നായ തൃശൂർ മോഡൽ ബോയ്സിലെ അധ്യാപകരും, വിദ്യാർത്ഥികളും ആണവർ. കേരളത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികളുടെയും  മത്സരവേദിയായ മോഡൽ ബോയ്സിൽ നിന്നും ഒരു വിദ്യാർത്ഥി പോലും കലോത്സവത്തിൽ പങ്കെടുക്കുന്നില്ല എന്നത് സ്‌കൂളിലെ […]


ഒപ്പന വേദിയിൽ വഴുക്കി വീണു കുട്ടികൾ

ഒപ്പന വേദിയില്‍ കുട്ടികള്‍ വഴുതിവീഴുന്നത് പരാതിയായി. ഒപ്പന മല്‍സരം നടന്ന ടൗണ്‍ ഹാളിലെ ചെമ്പകത്തിലാണ് മല്‍സരാര്‍ഥികള്‍ കളിക്കിടെ വീണത്. ഇന്നലെ വൈകിട്ട് മൂന്നു ടീമുകള്‍ക്ക് അപകടം പറ്റി. നൃത്തത്തിന് ഉദ്ദേശിച്ചിട്ടുള്ളതല്ല മിനുസമുള്ള വേദി എന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പരാതി. കഴിഞ്ഞ ദിവസം  ചവിട്ടു നാടകത്തിനിടയിലും കുട്ടികൾക്ക്  വീണു പരുക്കേറ്റിരുന്നു. സ്ഥലത്തെത്തിയ മന്ത്രി വി എസ് സുനില്‍കുമാറിനോട് കുട്ടികള്‍ പരാതി അറിയിച്ചു. വേദിയിലെത്തിയ മന്ത്രി വി എസ് സുനില്‍കുമാറിനോട് കുട്ടികള്‍ പരാതി പറയുന്നു .


അബ്ദുള്ള മാഷും 122 ശിഷ്യന്‍മാരും

ഷിബിന ജോബ് തൃശൂര്‍: എടരിക്കോട് അബ്ദുള്ളക്ക്  ജീവനും ജീവിതവും മാപ്പിള കലകളാണ്. മാപ്പിള  കലകളിലെ ഉസ്താദാണ് അബ്ദുള്ള. സംസ്ഥാന കലോത്സവത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി തന്റെ ശിഷ്യഗണങ്ങളെ കൊണ്ട് മാഷ് എത്തും. വേദിയില്‍ വരിക  മാത്രമല്ല എ ഗ്രേയിഡുകള്‍ തൂത്തു വാരുകയും ചെയ്യും. മാപ്പിള കലകളിലെ   നിറസാന്നിദ്ധ്യമായ ഇദ്ദേഹം 122ശിഷ്യരുമായാണ് ഇക്കുറി തൃശൂരില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളെഅപേക്ഷിച്ച് ഇത്തവണ എണ്ണം കുറവാണ്. കഴിഞ്ഞദിവസം നടന്ന എച്ച്.എസ് വിഭാഗം ഒപ്പന,കോല്‍ക്കളി, വട്ടപ്പാട്ട് എന്നിവയ്ക്കാണ് അബ്ദുള്ള മാഷിന്റെ ടീം വിജയംനേടിയത്.   […]


കലോത്സവത്തിലെ ബസ്റ്റ് ആക്റ്റർക്കുള്ള പി ജെ ആന്റണി പുരസ്ക്കാരം സമ്മാനിച്ചു

തൃശൂർ: സംസ്ഥാന സ്ക്കൂൾ കലോൽസവത്തിലെ ബസ്റ്റ് ആക്റ്റർക്കുള്ള പി ജെ ആന്റണി പുരസ്ക്കാരം സമ്മാനിച്ചു. പ്രധാന വേദിക്കരികിലെ അരയാൽ മീഡിയാ ഹബിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രിയും കലോൽസവ മുഖ്യസംഘാടകനുമായ വി എസ് സുനിൽകുമാർ ഹയർ സെക്കന്ററി വിഭാഗത്തിലെ തുണി എന്ന നാടകം അരങ്ങിൽ അവതരിപ്പിച്ച് ശ്രദ്ധേയയായ കെ ഹൃദ്യക്ക് സമ്മാനിച്ചു. ബിനി ഇമ്മട്ടി ഫിലിം സൊസൈറ്റിയും സ്വാറ്റ് തൃശൂരും ശിൽപ്പി മണികണ്ഠൻ കിഴക്കുടം, ചാക്കോ ഡി അന്തിക്കാട് നയിക്കുന്ന ഒ എൻ ഒ യും ചേർന്നാണ് […]


മൃദംഗം ജീവതാളമായി കൊണ്ടുനടക്കുന്ന അനിരുദ്ധ്

ലക്ഷ്മി ബാല മൃദംഗ വാദനം  ജീവതാളമാണ്  അനിരുദ്ധിന്‌  ; കഴിഞ്ഞ നാലു വര്ഷം തുടർച്ചയായി ഒന്നാം സ്ഥാനം വാങ്ങുകയും ഇക്കുറി എ ഗ്രേഡ് നേടുകയും ചെയ്ത ഈ മിടുക്കൻ പൂരങ്ങളുടെ നാട്ടിൽ 58 -മത് സ്‌കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ഉള്ളിൽ നിറയെ മത്സരമല്ല ഉണ്ടായിരുന്നത്. പകരം തന്റെ മൃദംഗ പാടവം പ്രകടിപ്പിക്കാനുള്ള ഒരു വേദി മാത്രമായിരുന്നു അവന്റെയുള്ളിൽ. സങ്കീർണ്ണ ജാതി ത്രിപുട താളമാണ് അനിരുദ്ധ് വേദിയിൽ അവതരിപ്പിച്ചത്. വളരെ അപൂർവമായാണ് ഈ താളം വായിക്കുക,  അനിരുദ്ധ് പറഞ്ഞു. കലാപാരമ്പര്യമുള്ള കുടുംബത്തിൽ […]


ഒരുമയുണ്ടെങ്കിലും എ ഗ്രേഡ് നേടാം!

തൃശൂർ: അറബിക്ക് സംഭാഷണത്തിൽ ഒരേ ക്ലാസിലെ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ്. ഹാജിറ എച്ച്, ആമിന ബി എന്നീ വിദ്യാർത്ഥിനികളാണ് എ ഗ്രേഡ് നേടിയത്. നിരവധി അറബികലാപ്രതിഭകളെ സംഭാവന ചെയ്ത കൊല്ലം മൈലാപൂർ എ കെ എം എച്ച് എസ് എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇരുവരും. അഹമ്മദ് ഉഖൈൽ ആണ് ഈ സ്ക്കൂളിലെ അറബി പ്രതിഭകളെ വാർത്തെടുക്കുന്നത്.  


അചഛന്‍ മരിച്ചെന്ന ആദ്യ നാടകത്തിന് ഡിപിഐ കര്‍ട്ടനിട്ടു

നാടകമെന്നാൽ ശരിക്കും നാടകമാകേണ്ടേ ,സ്കൂള്‍  കലോത്സവ നാടക മത്സരത്തിൽ ആദ്യം കയറിപ്പറ്റാൻ പതിനെട്ടടവിന് പുറമേ മരണ നാടകവും. ഹൈസ്കൂള് വിഭാഗം നാടകത്തിലാണ്  ഒരു ടീം അംഗത്തിന്റെ അഛന് മരിച്ചുവെന്ന് കാണിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്ക്ക് കത്തു ലഭിച്ചത്. പക്ഷേ,  കപടനാടകം ഡി.പി.ഐ  ഇടപെട്ടതിനാല് ചീറ്റിപ്പോയി. മരണമന്വേഷിച്ച് വീട്ടിലേക്ക് ഫോണ്‍  ചെയ്ത് അന്വേഷിച്ചത് വീട്ടുകാരേയും പരിഭ്രാന്തരാക്കി. അഛന് മരിച്ചതിനാല് അവരുടെ നാടകം ക്ലസ്റ്ററിൽ  ആദ്യമാക്കണമെന്നായിരുന്നു ആവശ്യം. കത്ത് കിട്ടിയതനുസരിച്ച് മാനുഷിക പരിഗണന കണക്കിലെടുത്ത് അപേക്ഷയ്ക്ക് അനുകൂല തീരുമാനവുമെടുത്തു.  തൃശ്ശൂരിലെ കുട്ടനെല്ലൂരിലുള്ള […]


തെയ്‌തെയ്‌തോം വഞ്ചിപ്പാട്ട് കരയിലടുക്കുന്നു.

തിത്തിത്താരോ തെയ്‌തെയ്‌തോം എന്ന താളം കേട്ടാല്‍ കാര്യമെന്തെന്ന് മനസിലാകുന്ന ഒന്നേ ഒന്നേയുള്ളൂ ഭൂമി മലയാളത്തില്‍ അത് വഞ്ചിപ്പാട്ടാണ്. കുട്ടനാടന്‍ പുഞ്ചയിലെ ആയാലും ആറമ്മുളത്തേവരുടേതായാലും ഒറ്റതവണ കേട്ടാല്‍ അതിനൊപ്പം മനസ് ആലോലമാടുന്ന ഇത്രമേല്‍ ജനകീയമായ ഒരു താളം വേറെയില്ല. നതോന്നതയാണ് വൃത്തം ഓളങ്ങളുടെ കയറ്റിറക്കങ്ങളാണ് നതോന്നത. കുട്ടനാടിന്‌റെ താളവും നാട്ടുപാട്ടിന്റെ പാരമ്പര്യവുമാണ് വഞ്ചിപ്പാട്ട്. പമ്പയാറും അച്ചന്‍കോവിലാറും കൊണ്ടെത്തിക്കുന്ന എക്കലിലും വെള്ളത്തിലും തുഴയെറിയുന്ന പുഞ്ചപണിക്കാരും വള്ളം കളിക്കാരുമെല്ലാം ഈ താളത്തിന്റെ പ്രചാരകരത്രേ. ഏഴുമുതല്‍ എട്ടുവരെ നൂറ്റാണ്ടിന്റെ പഴക്കം പറയുന്നതാണ് വഞ്ചിപ്പാട്ടുകള്‍. […]


വീണയിലെ കീർത്തനയുടെ കീർത്തനം മികച്ചത്

തൃശൂർ: മി വല്ല ഗുണ ദോഷ ……. എന്ന് തുടങ്ങുന്ന കീർത്തനം വീണയിൽ വായിച്ച് കീർത്തന എ ഗ്രേഡോടെ മികച്ച നേട്ടം കൊയ്തു. പാലാ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയാണ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ ആദ്യമായെത്തിയാണ് സംസ്ഥാന കലോൽസവത്തിൽ നേട്ടം കൊയ്തത്. ശാസ്ത്രീയ സംഗീതവും കീ ബോർഡും പഠിക്കുന്ന കീർത്തനയുടെ ഗുരു പാലക്കാട് മ്യൂസിക്ക് കോളേജിലെ പ്രൊഫ. ബൈജു എൻ രജിത്തും ഭാനു ഉല്ലാസുമാണ്. ഉറുദു സംഘം ഗാനത്തിലും എ ഗ്രേഡ് നേടിയിരുന്നു.കർഷകനായ അച്ചൻ ഷാജിയും […]


മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ അഭിനന്ദ് .എ 

എച് എസ് വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ടിൽ എ ഗ്രേഡ് നേടിയകണ്ണൂർ പട്ടാന്നൂർ  കെ പി സി എച് എസിലെ  അഭിനന്ദ് .എ


കലോത്സവങ്ങൾക്കു പുറത്തെ കേൾക്കാത്ത പാദസരക്കിലുക്കം

ലക്ഷ്മി ബാല ശ്രദ്ധിച്ചാൽ  ഒരാന്തലാണീ ജീവിതം, കലക്ക് പുറത്തെ  ജീവിതത്തിന്റെ ആന്തൽ.  ഇവൾ ഏഞ്ചൽ. തമിഴ്‌നാട് സ്വദേശികളായ ചന്ദറിന്റെയും വിജയായുടെയും ഏക മകൾ. സാംസ്‌കാരിക നഗരിയിലെ കലാ മാമാങ്കം കഴിഞ്ഞ മൂന്നു ദിവസങ്ങളായി മുറുകുമ്പോൾ. കലോത്സവവേദിയിലേക്ക് കടക്കുന്ന വഴിയിൽ പാദസര കച്ചവടത്തിൽ മുഴുകിയിരിക്കുന്ന ചന്ദർ. ഒപ്പം ഒരുവശത്ത് കൈയ്യിൽ ഒരു ബോട്ടിലുമായി കടന്നുപോകുന്ന ആളുകളെ അതിശയത്തോടെ നോക്കിക്കാണുന്ന അഞ്ചുവയസ്സുകാരി. ഒന്നാം ക്ലാസിൽ പഠിക്കേണ്ട  പ്രായമുണ്ടവൾക്ക്, അമ്മയുടെ കൈയ്യിൽ നിന്നും ഇടയ്ക്ക് ദോശ പിച്ചിവാങ്ങി ചവച്ചുകൊണ്ടുള്ള അവളുടെ ദയനീയ നോട്ടം ആ […]


തുടർച്ചയായ നാലാം തവണയും പ്രസംഗത്തിൽ തിളങ്ങി ദേവദർശ്

മീനു പ്രസാദ് തൃശൂർ: സ്കൂൾ കലോത്സവത്തിൽ ഇത് ദേവ് ദർശിന്റെ നാലാം വിജയത്തിളക്കം. എച്ച് എസ് എസ് വിഭാഗം മലയാളം പ്രസംഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ദേവദർശ് കോഴിക്കോടുള്ള ജി എച്ച് എസ് എസ് കോക്കല്ലൂർ വിദ്യാർത്ഥിയാണ്. അപ്പീൽ വഴിയാണ്  ദേവദർശ് കലോത്സവത്തിൽ പങ്കെടുത്തത്. ദേവദർശ് ഉൾപ്പെട്ട ടീമിന് മലയാള നാടകത്തിലും എ ഗ്രേഡ് ലഭിച്ചിരുന്നു. ഇനി മോണോ ആക്ടാണ് ദേവദർശിന് ബാക്കിയുള്ള ഇനം. മോണോആക്റ്റിൽ ഇത് രണ്ടാം തവണയാണ് പങ്കെടുക്കാൻ തയ്യാറെടുക്കുന്നത്, അതും അപ്പീൽ വഴി.


മലയാള നാടകത്തിൽ എ ഗ്രേഡുമായി ജി എച്ച് എസ് എസ് കോക്കല്ലൂർ

തൃശൂർ :58-ാമത് കേരള സ്കൂൾ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം മലയാള നാടകത്തിൽ ജി എച്ച് എസ് എസ് കോക്കല്ലൂരിന് എ ഗ്രേഡ്. അപ്പീൽ വഴിയാണ് സംഘം മത്സരത്തിൽ പങ്കെടുത്തത്.


ചാക്യാരെ പരിവര്‍ത്തനം ചെയ്ത മോണോ ആക്ട്

പണ്ട് സായിപ്പിനെ അതിശയിപ്പിച്ച ഒരു ചാക്യാരുടെ കഥയുണ്ട്. കടിക്കാന്‍ വന്ന പട്ടിയെ തറയില്‍നിന്നും ഒരു കല്ല് തപ്പിയെടുത്ത് എറിയുന്ന ചാക്യാരുടെ അഭിനയം; ഇല്ലാത്ത കല്ലിന്റെ ഏറുകൊണ്ട് വേദനിച്ച മട്ടില്‍ പട്ടി കരഞ്ഞുകൊണ്ട് ഓടുന്നത് കണ്ട് സായിപ്പ് അതിശയിക്കുകയും അഭിനയത്തിലെ സ്വാഭാവികത എങ്ങനെയെന്ന് മനസിലാക്കുകയും ചെയ്തുവത്രേ. തോക്കു ചൂണ്ടി നില്‍ക്കുന്ന ആളുടെ വെടിയേറ്റമട്ടില്‍ അഭിനയിച്ചു വീഴുകയും ഭാരത് മാതാ കീ ജയ് എന്നുവിളിച്ച് മരിക്കുന്നതും പലവട്ടം  കാണിച്ച് ജഗതി നമ്മെ ചിരിപ്പിട്ടുണ്ട്. ഏകാഭിനയം എന്ന മോണോ ആക്ടിനെ ചാക്യാരിലൂടെയും […]


മോണോ ആക്ടില്‍ വിഷയ വൈവിധ്യങ്ങള്‍

തൃശുര്‍: മോണോ ആക്ടില്‍ വിഷയ വൈവിധ്യങ്ങള്‍ പ്രകടമായെങ്കിലും അവതരണത്തില്‍ അതിനനുസരിച്ചുള്ള ഭാവാഭിനയ ശൈലി ഇല്ലെന്നാണ് കാണികളുടെ വിലയിരുത്തല്‍. വേദി മൂന്ന് നീലക്കുറിഞ്ഞിയില്‍ നിറഞ്ഞ സദസിനു മുന്നിലാണ് ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗം മോണോ ആക്ട് നടന്നത്. മത്സരാര്‍ഥികളില്‍ പലരുടെയും ഗൗരവമുള്ള വിഷയങ്ങളായതിനാല്‍ ആസ്വാദ്യതലം കുറഞ്ഞു.  


കലോത്സവത്തിന്‍റെ ശോഭ കെടുത്തുന്ന അപ്പീലുകൾ കുറയ്ക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

സ്കൂൾ കലോത്സവത്തിന്‍റെ ശോഭ കെടുത്തുന്ന അപ്പീലുകൾ കുറയ്ക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്. അടുത്ത വര്‍ഷം മുതല്‍ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ ശ്രമം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അപ്പീലുകൾ അനുവദിക്കുന്നതിന് മുൻപ് സർക്കാരിന്‍റെ ഭാഗവും കേൾക്കണം. അടുത്ത വർഷം തന്നെ നിയന്ത്രണം കൊണ്ടുവരും, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതിന് സമാനമായി നേരത്തെ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ വൈകിയാണ് പരിപാടികള്‍ തുടങ്ങുന്നതും പൂര്‍ത്തിയാകുന്നതും. ഇത് മേളയുടെ നടത്തിപ്പു തന്നെ അവതാളത്തിലാക്കുകയാണ്. പല നിയന്ത്രണങ്ങളും കൊണ്ടുവന്നെങ്കിലും അപ്പീലുകളുടെ ഒഴുക്ക് തടയാന്‍ സാധിച്ചിരുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വേദിയില്‍ ഇന്ന് (ജനുവരി 9 ചൊവ്വ)

24  വേദികൾ തീയതി 9 .1.2018 രാവിലെ 9 മണി മുതൽ 1  നീർമാതളം (തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട്)  9 മണി-തിരുവാതിര HS 9.00 am, HSS-B  3.00pm 2 നിശാഗന്ധി –സാംസ്‌കാരിക സായാഹ്നം 3 നീലക്കുറിഞ്ഞി (തേക്കിൻകാട് മൈതാനം, നെഹ്‌റു പാർക്കിന് സമീപം)-മോണോആക്ട് HS-B 9.00 am, HSS-B 12.00 Noon, കേരളനടനം HS-B 3.00 pm 4 തേൻവരിക്ക (സി എം എസ് ഹയർ സെക്കന്ററി ഓപ്പൺ സ്റ്റേജ്) – അറബിക് സാഹിത്യോത്സവം സംഭാഷണം -HS 9.00 am , അറബിക് സെമിനാര്‍ 11. […]


അഭിനയകലയുടെ മാസ്മരിക പാഠാന്തരങ്ങളുമായി നിഹാരിക

ചില്ലോഗ് അച്യുത് തോമസ്‌ ചിത്രം: ജി ബി കിരൺ  തൃശൂര്‍ : നിഹാരിക അഭിനയകലയുടെ മാസ്മരിക പാഠാന്തരങ്ങളാണ് കലാലോകത്തിന് സമ്മാനിക്കുന്നത്. നൃത്തവും നാടകവും സിനിമയും മികവോടെ വഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ് ഈ പ്‌ളസ് ടു വിദ്യാര്‍ത്ഥിനി. ഏകാംഗ അഭിനയ കലയായ നങ്ങ്യാര്‍ക്കൂത്തുമായി നാലാം വര്‍ഷവും നിഹാരിക എത്തി. കലാമണ്ഡലം പ്രസന്നയുടെ കീഴില്‍ നങ്ങ്യാര്‍ക്കൂത്ത് അഭ്യസിക്കുന്ന നിഹാരിക ഈ പ്രാവശ്യം കാളിയമര്‍ദ്ദന കഥയുമായാണ് അരങ്ങില്‍ വന്നത്. മുന്‍പ് നിഹാരിക രണ്ടു തവണ ഒന്നാം സ്ഥാനത്തിനും ഒരു തവണ രണ്ടാം സ്ഥാനത്തിനും […]


കവിതാ രചനയിൽ സാമൂഹ്യ പ്രതിബദ്ധത പ്രമേയമായി

ഷാജി ഇടപ്പള്ളി തൃശൂർ: പുതു തലമുറയുടെ അവബോധങ്ങളിൽ സാമൂഹ്യപ്രതിബദ്ധതയുടെ സന്ദേശം പകരുന്ന പ്രമേയം വിഷയമായപ്പോൾ മലയാള കവിതാ രചന മത്സരം വളരെ ഗൗരവം പുലർത്തി. 58-ാമത് സംസ്ഥാന സ്കൂൾ കലോസവത്തിൽ ഹയർ സെക്കൻററിക്ക് ഭൂമിയുടെ പാവാടയും ഹൈസ്കൂൾ വിഭാഗത്തിന് പാമ്പും കോണിയുമാണ് വിഷയമായത്.എച്ച്എസ്എസിൽ 16 പേരും എച്ച് എസിൽ 15 പേരുമാണ് സെന്റ് തോമസ് കോളേജ് എച്ച് എസ് എസിൽ നടന്ന മത്സരത്തിൽ മികവു തെളിയിച്ചത്. സാഹിത്യ രംഗത്ത് പ്രതീക്ഷക്ക് വക നൽകുന്ന പ്രതിഭകളാണ് മത്സരിച്ചവരിലേറെയും. ചെറുപ്പം […]


കലോത്സവ വേദിയിലെ പെരുവനപ്പെരുമ

ലക്ഷ്മി ബാല  ഫോട്ടോ: ജിബി കിരൺ തായമ്പകയ്ക്ക് മത്സരിക്കാൻ കയറുമ്പോൾ കാർത്തിക്കിന്റെ ചുമലിൽ വലിയൊരു ഭാരമുണ്ടായിരുന്നു. രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ച അച്ഛൻ പെരുവനം കുട്ടൻ മാരാരുടെ യശസ്സ്. കുട്ടൻ മാരാർ സ്നേഹിക്കുന്ന, ആദരിക്കുന്ന തൃശൂരിന്റെ കണ്ണും, കാതും, മനസ്സും തന്റെ ചെണ്ടയിലേയ്ക്ക് ഉറ്റു നോക്കി നിൽക്കുമെന്ന് കാർത്തിക്കിനും അറിയാം. അച്ഛന്റെ പേരിനു മാറ്റ് കുറയ്ക്കാതെ കാർത്തിക്ക് കൊട്ടിക്കയറിയപ്പോൾ വിധി കർത്താക്കൾക്കൊപ്പം തൃശൂരിന്റെ മനസ്സും നൽകി വലിയൊരു എ ഗ്രേഡ് തൃശൂർ എന്ന പേര് കേട്ടാൽ ഏതൊരു […]


വയലിനിൽ ആർ അശ്വിന്റെ മിന്നുന്ന പ്രകടനം

തൃശ്ശൂർ: മാള എസ് എൻ ഡി പി ഹയർ സെക്കന്ററി സ്ക്കൂളിലെ ആർ അശ്വിന്റെ വയലിനിലെ മിന്നുന്ന പ്രകടനം എ ഗ്രേഡ് നേടികൊടുത്തു. ഹരിഹരപ്രിയ രാഗം വയലിനിൽ ആലപിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് അശ്വിനെ ഏറ്റെടുത്തത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് അശ്വിൻ എ ഗ്രേഡ് കരസ്ഥമാക്കുന്നത്. ഗുരു നെല്ലായി സതീശൻ മാസ്റ്ററുടെ ശിക്ഷണം അനുഗ്രഹമായി. സഹോദരൻ അഭിനാഷ് ഈ രംഗത്ത് സജീവമാണ്. തൃശൂർ കെഎസ്ആർട്ടിസി ഡിപ്പോയിലെ ഇൻസ്പെക്ടറായ അച്ചൻ രാജേഷും അമ്മ ലേഖയുമാണ് ഏറ്റവും വലിയ […]


വിശപ്പിന്റെ രാഷ്ട്രീയത്തിൽ വി അഷിൻ നല്ല നാടകനടനായി

തൃശ്ശൂർ: സംസ്ഥാന കലോൽസവത്തിലെ ഏറ്റവും നല്ല അഭിനയപ്രതിഭയായി വി അഷിൻ തെരെഞ്ഞെടുക്കപെടുമ്പോൾ വിശപ്പിന്റെ രാഷ്ട്രീയം നിറഞ്ഞ സദസ്സിൽ തകർത്താടുകയായിരുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്. നിരവധി നാടക പ്രതിഭകളെ കലാകേരളത്തിന് സമ്മാനിച്ച വടകര മേമുണ്ട ഹയർ സെക്കന്ററി സ്ക്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ് അഷിൻ. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ സ്വതന്ത്ര നാടക ആവിഷ്ക്കാരം നടത്തിയാണ് നേട്ടം കൊയ്തത്. ഈ നാടകത്തിന്റെ രചന സംവിധാനം നിർവ്വഹിച്ചത് റഫീക്ക് മംഗലശ്ശേരിയാണ്.


കലോത്സവ വേദിയിൽ പുത്തൻ തലമുറയ്ക്ക് കൃഷിയുടെ ബാലപാഠങ്ങൾ

മീനു പ്രസാദ് തൃശ്ശൂർ: കേരള സ്കൂൾ കലോത്സവം 2018 ന് വേദിയായ തൃശ്ശൂരിന്റെ മണ്ണിൽ  കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ  വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റാളുകൾ ലക്ഷ്യംകൊണ്ടും മാർഗംകൊണ്ടും വ്യത്യസ്തമാകുന്നു. ഫാം ഇൻഫർമേഷൻ ബ്യുറോയുടെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെയും രണ്ട് സ്റ്റാളുകളാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. സമ്മിശ്രകൃഷി സമ്മിശ്രകൃഷിയുടെ ഒരു മാതൃകയാണ് ഫാം ഇൻഫർമേഷൻ ബ്യുറോ ഒരുക്കിയിരിക്കുന്നത്. വളർന്നുവരുന്ന പുതുതലമുറയ്ക്ക് കൃഷിയുടെ നൂതന മാതൃകകളെക്കുറിച്ച് അവബോധം നല്കാൻ ഈ മാതൃക വളരെയധികം ഉതകും. തെങ്ങും കവുങ്ങും […]


അപ്പീൽ പോയാൽ നീലിമയാകണം

ജോസ് ഡേവിഡ്  അപ്പീൽ പോയാൽ ജയിച്ചു കയറണം, നീലിമയെപ്പോലെ.  എല്ലാ തവണയും അപ്പീൽ വഴിയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നീലിമ മത്സരിച്ചത്. കുഞ്ഞായിരിക്കെ, ആദ്യം പങ്കെടുത്ത മത്സരത്തിൽ കിട്ടിയ ഒന്നാം സമ്മാനം തിരികെ എടുത്ത് അവളെ കരയിച്ചു. പക്ഷെ, നീലിമ വരച്ചു വളർന്നു. സ്കൂൾ കാലോത്സവത്തിൽ തുടർച്ചയായി നാല് തവണ പെന്സിൽ  ഡ്രോയിങ്ങിലും രണ്ടു തവണ പെയിന്റിങ്ങിലും വിജയിച്ച നീലിമ, ഇപ്പോൾ ബറോഡ രവിശങ്കർ ശുക്ല യൂണിവേഴ്സിറ്റിയിൽ പെയിന്റിങ് ഡിഗ്രിക്ക് പഠിക്കുന്നു. പ്രശസ്ത ചിത്രകാരൻ മുരളി നാഗപ്പുഴ, കലോത്സവങ്ങൾ എങ്ങനെ പലപ്പോഴും യഥാർത്ഥ കലാ പ്രതിഭകളെ കണ്ടെത്തുന്നില്ല […]


കലോത്സവം: നിങ്ങളുടെ മനസ്സ് ഒന്ന് പിടഞ്ഞാൽ കൈത്താങ്ങായി സർക്കാർ കൗൺസിലിംഗ് സെന്റർ

ലക്ഷ്മിബാല നിരന്തര സാധനകൾക്കു ശേഷം പ്രതീക്ഷാപൂർവം വേദിയിലെത്തുമ്പോൾ മത്സരത്തിനിടയിൽ പലതവണയും ശബ്ദം നിലക്കുന്നു, തലചുറ്റി വീഴുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് മത്സരാർത്ഥികളെ വലയ്ക്കുന്നത്. അതിനു പ്രശ്ന  പരിഹാരത്തിനായി  കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ  കലോത്സവ വേദികളിൽ  എല്ലാം ജില്ലാ മെഡിക്കൽ സംഘത്തിന്റെ  കൗൺസിലിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നു.  നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം ) ആണ് ഇതിനു നേതൃത്വം വഹിക്കുന്നത്.  കേന്ദ്രസർക്കാർ സഹായം നൽകുന്നുണ്ടെങ്കിലും കേരള സർക്കാരിന്റെ നേതൃത്വ പാടവം തന്നെയാണ് കലാമാമാങ്കത്തിൽ കുട്ടികൾക്ക് മനസ്സിന് കൂടുതൽ കരുത്തു പകരുന്നതെന്ന് ജില്ലാ പ്രോഗ്രാം മാനേജർ […]


കലോത്സവത്തില്‍ നൂറുകണക്കിന് വ്യാജ അപ്പീലുകള്‍

58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ പേരിലുള്ള വ്യാജ അപ്പീലുകള്‍ പത്തെണ്ണമായി. അടിയന്തരമായി ഇടപെട്ട് ക്രിമിനല്‍ ചട്ടം അനുസരിച്ച് നടപടി എടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. പല ജില്ലകളില്‍ നൂറുകണക്കിന് വ്യാജ അപ്പീലുകള്‍ ഉള്ളതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വന്‍ലോബിതന്നെ തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് സംശയം. ഇതുവരെ ബാലാവകാശ കമ്മിഷന്‍ പ്രശ്നത്തില്‍ ഇടപെടുകയോ ചെയര്‍പേഴ്സണ്‍ പ്രതികരിക്കാനോ തയ്യാറായിട്ടില്ല. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സംഘനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ […]


കോഴിക്കോട് കപ്പടിക്കുമോ?

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ 123 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 426 പോയന്റുകളുമായി കോഴിക്കോട് ജില്ലയാണ് മുന്നില്‍. 427 പോയന്റുകളുമായി പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്. സ്‌കോർ നില ജില്ലാ അടിസ്ഥാനത്തിൽ കോഴിക്കോട് :426 പാലക്കാട്: 425 തൃശൂർ : 421 കണ്ണൂർ:415 മലപ്പുറം : 410 എറണാകുളം : 399 കോട്ടയം : 389 കൊല്ലം : 379 ആലപ്പുഴ: 377 തിരുവനന്തപുരം : 371 വയനാട് : 349 കാസർഗോഡ് : 341 […]


മാർഗ്ഗം കളിയ്ക്ക് വഴിതുറന്നത് ഈ ‘മാർഗ്ഗം’

  ലക്ഷ്മി ബാല   രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ കലോത്സവത്തിന് മുൻപ് മാർഗ്ഗം കളി പ്രാക്ടീസ് ചെയ്യുന്ന കുട്ടികൾ. അപ്പീൽ നൽകിയാണ് 58-ാമത് സ്കൂൾ കലോത്സവത്തിൽ ഇവർ പ്രവേശനം നേടിയത്. എന്നാൽ അപ്പീലിലൂടെ വന്ന് പങ്കെടുക്കുന്നതിലുള്ള ടെൻഷൻ ഞങ്ങൾക്ക് ഉണ്ടെന്ന് ടീമിലെ അംഗമായ അഥീന ഉത്തമൻ പറയുന്നു. അഥീനയെക്കൂടാതെ സാന്ദ്ര, ആദിത്യ, അഥീന മനോഹർ, ചൈതന്യ, അനഘ, സ്നേഹ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. മാർഗ്ഗം കളിയെ പറ്റി  അറിയാൻ  ചിലത്  പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് […]


കലകളുടെ പൂരത്തിന് മാറ്റേകി തിരുവമ്പാടി വേല

ലക്ഷ്മി ബാല കലകളുടെ പൂരം കൂടാൻ എത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശ കാഴ്ചയായിരുന്നു തിരുവമ്പാടിയിൽ നടന്ന വേല ഉത്സവം. പൂരങ്ങളുടെ പൂരം കൊടിയേറുന്ന മണ്ണിൽ കലോത്സവത്തിൽ പങ്കെടുക്കാൻ മറ്റു ജില്ലക്കാർ എത്തിയപ്പോൾ അവർക്ക് മറ്റൊരു പൂരക്കാഴ്ചയായി വേല ഉത്സവം മാറി. നാട്ടുകാരെയും, വിവിധ സാംസ്കാരിക പ്രവർത്തകരെയും സാക്ഷിയാക്കി മൂന്നാനകളും അണിനിരന്നപ്പോൾ ഭഗവതിയുടെ തിടമ്പേറ്റി ശിവസുന്ദർ കാണികൾക്കിടയിൽ താരമായി. ആനപ്രേമികളുടെ മനസ്സിലേക്ക് ഊഴ്ന്നുകയറാൻ ഗജസൗന്ദര്യം കൊണ്ട് കേമനായ ശിവസുന്ദറിനായി. പകൽ നടന്ന മത്സര ചൂടുകൾക്കിടയിൽ ശരിക്കും റിലാക്സേഷൻ തന്നെയായിരുന്നു […]


ഇന്നത്തെ മത്സരങ്ങൾ (ജനുവരി 8 തിങ്കൾ)

24  വേദികൾ തീയതി 8 .1.2018 രാവിലെ 9 മണി മുതൽ  1  നീർമാതളം (തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട്)  9 മണി- കേരളം നടനം  (ഹൈസ്കൂൾ ഗേൾ ), 3  മണി  സംഘ നൃത്തം  – ഹൈസ്കൂൾ 2 നിശാഗന്ധി – (തേക്കിൻകാട് മൈതാനം, തെക്കേ ഗോപുരം)  6  മണി- സാംസ്‌കാരിക സായാഹ്നം. 3 നീലക്കുറിഞ്ഞി (തേക്കിൻകാട് മൈതാനം, നെഹ്‌റു പാർക്കിന് സമീപം) 9   മണി- കേരളം നടനം, ഹയർ സെക്കന്ററി ഗേൾ , 3  മണി  സംഘ നൃത്തം  – ഹയർ സെക്കന്ററി 4 തേൻവരിക്ക (സി എം എസ് ഹയർ സെക്കന്ററി ഓപ്പൺ സ്റ്റേജ്) – സംസ്കൃതോത്സവം- […]


കിരീടം വീണാലും വിജയം വീഴില്ല

തൃശ്ശൂര്‍: കഥകളിയെന്നാല്‍ വേഷഭൂഷാദികളുടെ പൂര്‍ണത കൂടിയാണ്… കഥകളി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യ ചെസ്സ് നമ്പര്‍ ലഭിച്ച എറണാകുളം കെ പി എം വി എച്ച് എസ് എസ് പൂത്തോട്ടയിലെ കുട്ടികളെ കാത്തിരുന്നത് ഒരു വെല്ലുവിളി ആയിരുന്നെങ്കിലും അവര്‍ അത് ധൈര്യപൂര്‍വ്വം ഏറ്റെടുത്തു. ഒടുവില്‍ വിജയം നേടുകയും ചെയ്തു. വേദി 21 ല്‍ കഥകളി തുടങ്ങി പാതിയെത്തുമ്പോള്‍ കുംഭകര്‍ണ വേഷം ചെയ്ത അനഘയുടെ കിരീടം നിലത്തു വീണു. എന്നാല്‍ ആത്മവിശ്വാസം കൈവിടാതെ ഒപ്പമുള്ളവര്‍ കൂടെ നിന്നപ്പോള്‍ കാണികളുടെ കയ്യടികള്‍ […]


കോകി നിന്‍ മുഖം കണ്ടു….

തൃശ്ശൂര്‍: കോകി നിന്‍ മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു…ഉദ്യാനത്തിലൂടെ ഉലാത്തുമ്പോള്‍ ദുര്യോധനന്‍ ഭാര്യ ഭാനുമതിയോട് അവളുടെ സൗന്ദര്യത്തെക്കുറിച്ച് പ്രണയം നിറയുന്ന വാക്കുകളോടെ വര്‍ണിക്കുകയാണ്.. ആസ്വാദനത്തിന്റെ കുളിര്‍ സ്പര്‍ശമേകി ഉത്തരാസ്വയംവരം അരങ്ങില്‍ ആടിത്തിമിര്‍ത്തു. ഒന്നിലേറെ കഥാപാത്രങ്ങള്‍ ഒന്നിച്ചു അരങ്ങിലെത്തുന്ന കഥകളി ഗ്രൂപ്പ് മത്സരം കാണാന്‍ പ്രായമായവരുള്‍പ്പടെ നിരവധി ആസ്വാദകരാണ് അവധിദിനമായ ഇന്നലെ 21-ാം വേദിയായ അശോകത്തില്‍ എത്തിയത്. ഇന്നലെ ഹയര്‍ സെക്കഡറി വിഭാഗം കഥകളി ഗ്രൂപ്പ് മത്സരമാണ് നടന്നത്. 12 ടീമീകള്‍ മത്സരിച്ചതില്‍ 9 ടീമും എ ഗ്രേഡ് […]


സേ ‘നോ നോ പ്ലാസ്റ്റിക്ക്; മിണ്ടാപ്രാണികളെ രക്ഷിക്കാം

മീനു പ്രസാദ് തൃശ്ശൂർ: 58-ാമത് സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുക എന്ന ലക്ഷ്യവുമായി പീപ്പിൾ ഫോർ അനിമൽസ് തൃശ്ശൂർ. സംയുക്തമായ നവീകരണ മുന്നേറ്റമാണ് ‘നോ നോ പ്ലാസ്റ്റിക്ക്’ എന്ന ടാഗ്‌ലൈനോടുകൂടിയ ക്യാമ്പയ്‌നിന്റെ ലക്ഷ്യം. വടക്കും നാഥനെ വലയം ചെയ്യുന്ന പവിത്രമായ തേക്കിൻകാട് മൈതാനം ഇന്ന് മനുഷ്യൻ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാൽ നിബിഡമാണ്. പ്ലാസ്റ്റിക്ക് ബാഗുകളും, കവറുകളും, ജ്യൂസ് പാക്കറ്റുകളും കൂട്ടമായും, ചിതറിയും കിടക്കുന്നത് മൈതാനത്തെ ഒരു സ്ഥിരം കാഴ്ചയാണ്. ഇവിടെ […]


മാപ്പിളപ്പാട്ടില്‍ നിറഞ്ഞ് മൊയീന്‍കുട്ടി വൈദ്യരും കരുവാരക്കുണ്ടും

 തൃശൂര്‍: മുണ്ടശേരി ഹാളിലെ പവിഴമല്ലിയില്‍ നടന്ന മാപ്പിള പാട്ട് മത്സരങ്ങളില്‍ മൊയീന്‍കുട്ടി വൈദ്യരുടെയും ഒ എം കരുവാരക്കുണ്ടിന്റെയും രചനകള്‍ നിറഞ്ഞ് നിന്നു. മാപ്പിളപ്പാട്ടിന്റെ തനത് ശൈലി കൈവിടാതെയും ആരോഹണാവരോഹണങ്ങള്‍ ക്രമമായും തന്നെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ അവതരിപ്പിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ ലയിച്ചിരുന്നുപോയി. ഉമ്മയെ വെറുപ്പിച്ച് ഭാര്യയെ അതിരറ്റ് സ്‌നേഹിച്ച ഭര്‍ത്താവിന്റെ കഥയും സ്വാതന്ത്ര്യ സമര സേനാനികളെ പറ്റിയും മാപ്പിളപ്പാട്ടിലൂടെ അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.   ഹയര്‍സെക്കന്‍ഡറി ആണ്‍കുട്ടികളില്‍ മത്സരിച്ച 19 പേരില്‍ 18 പേരും എ ഗ്രേഡ് […]


ഡ്രോയിങ്ങിലും പെയിന്റിങ്ങിലും സഹോദരങ്ങൾ ശ്രേദ്ധേയരായി

തൃശൂർ: പെൻസിൽ ഡ്രോയിങ്ങിൽ സഹോദരങ്ങൾ ശ്രേദ്ധേയരായി.ജേഷ്ഠൻ ശരത്ത് ലക്ഷ്മൺ പെൻസിൽ ഡ്രോയിങ്ങിലും വാട്ടർ കളറിലും തുടർച്ചയായി നാലാം തവണയും എ ഗ്രേഡ്  കരസ്ഥമാക്കിയപ്പോൾ സഹോദരൻ ഹേമന്ദ് ഓയിൽ പെയിന്റിങ്ങിൽ രണ്ടാം തവണയും ഹൈസ്ക്കൂൾ വിഭാഗത്തിൽഎ ഗ്രേഡ്  നേടി. ശരത്ത് തൃശൂർ വില്ലടം ജി എച്ച് എസ് എസ് സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഹേമന്ദ് തൃശൂർ തോപ്പ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താംതരം വിദ്യാർത്ഥിയും. ആർട്ടിസ്റ്റായ അച്ചൻ സന്തോഷും അമ്മ ധന്യയുമാണ് മക്കൾക്ക് പ്രോൽസാഹനം നൽകുന്നത്. പടം […]


കലോത്സവ സുരക്ഷയെ നേരിട്ട് കണ്ട് പഠിക്കാന്‍ ഐപിഎസുകാരും

തൃശൂര്‍: കലോത്സവ സുരക്ഷ നേരിട്ടു കണ്ട് മനസ്സിലാക്കാനും കേരള പൊലീസിനെ മാതൃകയാക്കാനും അവരില്‍ നിന്ന് നേരിട്ട് കണ്ടുപഠിക്കാനും നാലു ഐപിഎസ് ടൈയിനിംഗ് ഓഫീസേഴ്‌സ് കലോത്സവ വേദിയിലെത്തി. സ്ത്രീ സുരക്ഷാ, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ നേരിട്ട് കണ്ടു മനസ്സിലാക്കി. ഡല്‍ഹിയില്‍ നിന്നുള്ള 3പേരും കോഴിക്കോട് സ്വദേശി വിമല്‍രാജുമാണ് ഐപിഎസ് സംഘത്തില്‍ ഉണ്ടായിരുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ രാഹുല്‍ എസ് നായരുടെ നേതൃത്വത്തിലാണ് ഐപിഎസ് സംഘം കലോത്സവ വേദിയില്‍ എത്തിയത്. കുട്ടികലാകാരന്‍മാരുടെ മത്സരം നേരിട്ടു കാണാനും അവരെ അഭിനന്ദിക്കാനും അവര്‍ […]


പഞ്ചവാദ്യത്തിന്റെയും പെണ്‍കരുത്ത്

തൃശൂര്‍: നാലുവര്‍ഷങ്ങളായി കലോത്സവ വേദിയില്‍ പഞ്ചവാദ്യത്തില്‍ സ്ത്രീ കരുത്തുമായി കോഴിക്കോട് സെന്റ്  ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിള്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പഞ്ചവാദ്യ മത്സരത്തില്‍ 3-ാം സ്ഥാനം കരസ്ഥമാക്കിയ ഇവര്‍ ഇക്കുറിയും എ ഗ്രേഡ് കരസ്ഥമാക്കി. കണ്ണൂര്‍ സ്വദേശികളായ മൂന്ന് അധ്യാപകരുടെ ശിഷണത്തിലാണ് പഞ്ചവാദ്യം അഭ്യസിക്കുന്നത്. വിശാല്‍ (കൊമ്പ്), സതീശന്‍( മദ്ദളം), പ്രമോദ് (തിമില) എന്നിവരാണ് അധ്യാപകര്‍. മത്സരത്തില്‍ പങ്കെടുത്തവര്‍ ആത്മ വിവേക് (തിമില), അയോണ ജോണ്‍സണ്‍ (തിമില), സ്വപ്‌ന സജീവ് (ഇലത്താളം), സ്വാതി ശങ്കര്‍ […]


മൃതി നമ്മെ അദ്‌ഭുതപ്പെടുത്തുമ്പോൾ…

“മൃതി നമ്മെ അദ്‌ഭുതപ്പെടുത്തുമ്പോൾ നമ്മുടെ യുദ്ധ കാഹളം ഒരു ശ്രോതാവിലെങ്കിലും എത്തുകയും നമ്മുടെ സമരായുധം ഏറ്റു വാങ്ങാൻ ഒരു കരമെങ്കിലും നീളുകയും ചെയ്താൽ അത് സ്വാഗതാർഹം ” ചെഗുവെരെ . തൃശൂർ പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ്യുടെ ഒന്നാം സ്മൃതി വാർഷികത്തിൽ വിദ്യാർഥികൾ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കൂട്ടായ്മ നടത്തി. എ ഐ എസ് എഫ് നേതൃത്വത്തിൽ നടത്തിയ അനുസ്മരണം എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ്  സുധാകരൻ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് […]


സൂര്യപ്രഭയോടെ മിന്നിയ സൂര്യ ഗായത്രിയ്ക്കും കൂട്ടർക്കും എ ഗ്രേഡ്

ലക്ഷ്മി ബാല കഥാപ്രസംഗത്തിൽ സൂര്യപ്രഭയോടെ മിന്നിയ സൂര്യ ഗായത്രിയ്ക്കും കൂട്ടർക്കും എ ഗ്രേഡ്. എച്ച് എസ് എസ് വിഭാഗം കഥാപ്രസംഗത്തിലാണ് ഈ കൊച്ചുമിടുക്കിയും കൂട്ടരും താരങ്ങളായത്. കഥാപ്രസംഗ വേദിയിൽ മത്സരം തുടങ്ങി കഴിഞ്ഞ കുറച്ചു നേരം അൽപ്പം വിരസത കാണികളിൽ കണ്ടുവെങ്കിലും സൂര്യഗായത്രി വേദിയിലെത്തി കഥാപ്രസംഗം ആരംഭിച്ചപ്പോൾ തന്നെ കാണികളെ ഇവർ  കൈയ്യിലെടുത്തു. കഥാപ്രസംഗത്തിൽ രാജാ രവിവർമയുടെ പൊതുജീവിതവും സ്വകാര്യജീവിതത്തെ പറ്റിയും സൂര്യ പ്രതിപാദിച്ചിരുന്നു. രവിവർമയെ വളരെയേറെ സ്വാധീനിക്കുകയും രവിവർമയുടെ ചിത്രരചനയ്ക്ക് പ്രചോദനമായിത്തീരുകയും ചെയ്ത സുഗന്ധ എന്ന സ്ത്രീയുമായി രവിവർമയ്ക്കുള്ള […]


മൊഞ്ചന്മാരായി ഇവർ

ലക്ഷ്മി ബാല മുസ്‌ലിം കല്യാണ വീടുകളില്‍ സ്ഥിരസാനിധ്യമായിരുന്ന വട്ടപ്പാട്ട് ഇന്ന് തൃശൂർ കലോല്‍സവവേദിയിൽ തിമിർത്തു. വട്ടപ്പാട്ട് മല്‍സരം കാണികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. മലബാറിന്റെ താളവും ഈണവും കോര്‍ത്തിണക്കിയ വട്ടപ്പാട്ട് കല്ല്യാണ വീടുകളില്‍ നിന്നും കലോല്‍സവ വേദികളിലേക്ക് കുടിയേറിയിട്ട് കുറേനാളായി. പാട്ടിലെ വരികളാകട്ടെ മുസ്‌ലീം സമു‍‍‍ദായത്തിലെ പ്രവാചകന്മാരുടെ വിവാഹം വിവരിക്കുന്നതാണ്. നബിയുടെ വിവാഹം വര്‍ണിക്കുന്ന വട്ടപ്പാട്ടാണിത്. തൂവെള്ള നിറത്തിലുള്ള മുണ്ടും, ഷര്‍ട്ടും, തലയില്‍ക്കെട്ടുമാണ് വേഷം. പത്ത് അംഗങ്ങളുള്ള സംഘം വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെയാണ് വേദിയില്‍ എത്തുന്നത്. ഒപ്പനയുമായി സാമ്യമുണ്ടെങ്കിലും വട്ടപ്പാട്ടും […]


രണ്ടാം ദിനം വിജയ കുതിപ്പിൽ പാലക്കാട്

തൃശൂർ: 58-ാമത് സ്‌കൂൾ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ പാലക്കാട് ജില്ല മുന്നേറുകയാണ്. എന്നാൽ ഒരു പോയിന്റ് വ്യത്യാസത്തിൽ കോഴിക്കോട് തൊട്ടുപുറകിലാണ്. ഇന്നലെ മത്സരങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഇരു ജില്ലകളും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമായിരിന്നു. മത്സരം വൈകുന്നേരം അവസാനിപ്പിച്ചപ്പോൾ കോഴിക്കോട് മുൻപിലെത്തി. 231 ഇനങ്ങളിൽ 56 മത്സരങ്ങൾ അവസാനിച്ചപ്പോൾ പാലക്കാട് 201 ഉം കോഴിക്കോട് 200 ഉം പോയിന്റുകൾ നേടി. മലപ്പുറവും തൃശൂരും തമ്മിൽ പോരാട്ടം തുടരുകയാണ്. സ്‌കോർ നില ജില്ലാ അടിസ്ഥാനത്തിൽ   പാലക്കാട്: 201 […]


28 വർഷമായി കലോൽസവത്തിനൊപ്പം ശിൽപ്പി സുരേഷ് കുറവയിൽ

തൃശൂർ: തൃശൂരിന്റെ കലാപൈതൃകവും മലപ്പുറത്തിന്റെ ആതിഥ്യമര്യാദയുമാണ്  58ാമത് സംസ്ഥാന കലോൽസവത്തില്‍ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകങ്ങളെന്ന് ശിൽപ്പിയും കോസ്റ്ററ്റ്യൂം ഡിസൈനറുമായ സുരേഷ് കുറവയിൽ. 1990 മുതൽ സംസ്ഥാനത്തെ എല്ലാ കലോൽസവങ്ങളിലും ഒരു സഹൃദയൻ എന്ന നിലയിൽ എത്തുകയും സമാപനം വരെ വീക്ഷിക്കുകയും ചെയ്യുന്ന കലാകാരൻ കൂടിയാണ് സുരേഷ്. എന്നാൽ, ഇത്തവണ തൃശൂരിലെ കലോൽസവത്തിൽ എത്തിയത് മകൾ ശ്രീവരദ കുറവയിലിനെ കഥകളി ഗ്രൂപ്പ് മത്സരത്തിൽ പങ്കെടുപ്പിക്കാൻ കൂടിയാണ്. ഇത്രയും വർഷത്തേ കലോൽസവ അനുഭവത്തിന്റെ വെളിച്ചത്തിൽ മലപ്പുറത്തും തിരൂരും […]


നാടന്‍പാട്ടിന് കാണികളേറെ

നാടന്‍പാട്ട് ആസ്വദിക്കാന്‍ ജനം ഒഴുകി എത്തിയതോടെ സാഹിത്യ അക്കാദമിയിലെ ഓപ്പണ്‍ വേദിയിലേക്ക് കാണികള്‍ക്കിരിപ്പിടം ഒരുക്കാന്‍ സംഘാടകര്‍ വീണ്ടും കസേരകള്‍ എത്തിച്ചു. തുടക്കത്തില്‍ ശബ്ദ ക്രമീകരണത്തില്‍ ആവശ്യമായ മാറ്റംവരുത്തിയാണ് ഹയര്‍ സെക്കന്ററി വിഭാഗം നാടന്‍പാട്ട് മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങിയതോടെ സമീപ വേദികളില്‍ നിന്നുപോലും ആസ്വാദകര്‍ എത്തിച്ചേരുകയായിരുന്നു. അതിനെ തുടര്‍ന്ന് കാണികള്‍ നില്‍ക്കുന്നതിനാല്‍ ആളുകള്‍ക്ക് വേദി കാണാന്‍ കഴിയാത്ത സ്ഥിതിയായി. ഇത് പരിഗണിച്ചാണ് കൂടുതല്‍ കസേരകള്‍ എത്തിച്ചത്.  


നാടന്‍പാട്ട് ആസ്വദിക്കാന്‍ ജനം ഒഴുകി എത്തി

തൃശൂര്‍: നാടന്‍പാട്ട് ആസ്വദിക്കാന്‍ ജനം ഒഴുകി എത്തിയതോടെ സാഹിത്യ അക്കാദമിയിലെ ഓപ്പണ്‍ വേദിയിലേക്ക് കാണികള്‍ക്കിരിപ്പിടം ഒരുക്കാന്‍ സംഘാടകര്‍ വീണ്ടും കസേരകള്‍ എത്തിച്ചു. തുടക്കത്തില്‍ ശബ്ദ ക്രമീകരണത്തില്‍ ആവശ്യമായ മാറ്റം വരുത്തിയാണ് ഹയര്‍ സെക്കന്ററി വിഭാഗം നാടന്‍പാട്ട് മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങിയതോടെ സമീപ വേദികളില്‍ നിന്നു പോലും ആസ്വാദകര്‍ എത്തിച്ചേരുകയായിരുന്നു. അതിനെ തുടര്‍ന്ന് കാണികള്‍ നില്‍ക്കുന്നതിനാല്‍ ആളുകള്‍ക്ക് വേദി കാണാന്‍ കഴിയാത്ത സ്ഥിതിയായി.ഇത് പരിഗണിച്ചാണ് കൂടുതല്‍ കസേര കള്‍ എത്തിച്ചത്  


വേദിയിൽ പാറുന്ന ജനയുഗം ശലഭം

ജനയുഗം കലോത്സവ പതിപ്പ് വായിക്കുന്ന കുട്ടികൾ കലോത്സവത്തിന്റെ  നിറച്ചാർത്തുകൾ ചിറകു വീശുന്ന ജനയുഗത്തിന്റെ ‘ശലഭം’ പ്രത്യേക പതിപ്പ് കലോത്സവ നഗരിയ്ക്ക് ആവേശമായി. കലോത്സവം നടക്കുന്ന അഞ്ചു ദിവസങ്ങളിലും ഉച്ചക്ക് 2 മണിക്ക് കലോത്സവ വേദികളിൽ എത്തുന്ന പതിപ്പുകൾക്കു വേണ്ടി ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ് കാത്തിരിക്കുന്നത്. പലരും ഇത് കലോത്സവത്തിന്റെ സ്മരണികയായി വീട്ടിലേക്ക് കൊണ്ടുപോകാൻ സൂക്ഷിക്കുന്നു. കലോത്സവ വേദിയിൽ  ഇന്നലെ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉത്ഘാടനം ചെയ്ത ജനയുഗം സ്റ്റാളിലും ശലഭം ലഭ്യമാണ്.  


തബലയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എസ് സഞ്ചയ്ക്ക് എ ഗ്രേഡ്

തൃശൂർ: തബലയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എസ് സഞ്ചയ്ക്ക് എ ഗ്രേഡ്. കോന്നി ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 8-ാം ക്ലാസ് മുതൽ സംസ്ഥാന തലത്തിൽ മൽസര രംഗത്ത് സജീവമാണ്. കഴിഞ്ഞ 10 വർഷമായി പന്തളം ബാബുസാറിന്റെ ശിക്ഷണത്തിലാണ്. മൃദഗവും പഠിക്കുന്നു.


നാടകം കാണാൻ ഇടമില്ല

എലിപ്പെട്ടി നാടകത്തിലെ അഭിനേതാക്കള്‍ സ്‌കൂൾ കലോത്സവത്തിന് നാടക വേദിയിൽ ഇരിപ്പിടം കുറവായതു മൂലം കാണികൾ ബഹളം വച്ചതിനെ തുടർന്ന് നാടക മത്സരം തടസ്സപെട്ടു. സംഗീത നാടക അക്കാഡമിയിലെ ഹാളിൽ 800 പേർക്ക് ഇരിപ്പിടം ഉണ്ടെങ്കിലും അതിലും ഏറെ ആൾക്കാർ നാടകം കാണാൻ എത്തിയതാണ് സീറ്റ് കിട്ടാതാക്കിയതും ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയതും. രണ്ടു നാടകങ്ങൾ ഇതിനകം കഴിഞ്ഞു. കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂർ സ്കൂളിന്റെ ‘എലിപ്പെട്ടി’ ആദ്യാവസാനം കയ്യടിയോടെയാണ് കാണികൾ വരവേറ്റത്. ആ സ്‌കൂളിലെ അധ്യാപകൻ ശിവദാസൻ പൊയിൽകാവ് രചനയും സംവിധാനവും […]


അഞ്ചാം തവണയും കഥാപ്രസംഗവേദിയിൽ ധനശ്രീ ശോഭിച്ചു

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അഞ്ചാം തവണയെത്തിയും ധനശ്രീ കഥ പറഞ്ഞ് വേദി കയ്യടക്കി. സാംസ്കാരിക തലസ്ഥാന നഗരിയിൽ രണ്ടാം നാളിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ സാഹിത്യ അക്കാദമിയിലെ കണിക്കൊന്ന വേദിയിൽ എച്ച് എസ് എസ് വിഭാഗം കഥാപ്രസംഗ മത്സരത്തിൽ പങ്കെടുത്ത കണ്ണൂർ കുഞ്ഞിമംഗലം ജി എച്ച് എസ് എസിലെ ധനശ്രീയാണ് ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയത്. മാനവീക മൂല്യങ്ങൾ നഷ്ടപ്പെടുന്ന  സമകാലീന സാഹചര്യങ്ങളിൽ വർഗീയതക്കെതിരെയുള്ള സന്ദേശമാണ് ഹൈദരലി യുടെ കഥയിലൂടെ രണ്ടാമത് വേദിയിലെത്തിയ ഈ മിടുക്കി […]


നാടന്‍പാട്ട് വേദിക്ക് സമീപം കൊല്ലം പെരിനാട് ജിഎച്ച്എസ്എസ് പരിശീലനത്തില്‍

നാടന്‍പാട്ട് വേദിക്ക് സമീപം കൊല്ലം പെരിനാട് ജിഎച്ച്എസ്എസ് പരിശീലനം നടത്തുന്നു. ശബ്ദക്രമീകരണത്തിന് തടസ്സം വന്നതിനാല്‍ നാടന്‍പാട്ട് വൈകി ആരംഭിച്ചു. 9 മണിക്ക് തുടങ്ങേണ്ട പരിപാട് 11.30 നാണ് ആരംഭിച്ചത്. പരിപാട് താമസിച്ചതുമൂലം കുട്ടികള്‍ വേദിക്ക് പുറത്ത് പ്രാക്ടീസ് ചെയ്യുകയായിരുന്നു. 2000 വാട്‌സ് ശബ്ദം പു:നക്രമീകരിച്ച് 5000 വാട്‌സാക്കിയതിനു ശേഷമാണ് മത്സരം ആരംഭിച്ചത്.


ചന്ദനം വേദിയില്‍ ചന്ദനം അണിയിച്ച് സ്വീകരിക്കുന്നു

ചന്ദനം വേദിയില്‍ ചന്ദനം അണിയിച്ച് സ്വീകരിക്കുന്നു. ഒപ്പം മത്സരാര്‍ത്ഥികള്‍ക്ക് ചന്ദനതൈയും നല്‍കുന്നു. ചന്ദനം (കൽദായ സിറിയൻ ഹയർ സെക്കന്ററി) 9  മണിക്ക് , ഹയർ സെക്കന്‍ററി വിഭാഗം  കോൽക്കളി ആരംഭിച്ചു. ഹയർ സെക്കന്ററി വിഭാഗം ദഫ് മുട്ട് 2    മണിക്ക് ആരംഭിക്കും.      


കണിക്കൊന്ന വേദിയില്‍ എച്ച് എസ് എസ് വിഭാഗം കഥാപ്രസംഗം ആരംഭിച്ചു

തൃശൂര്‍: സാംസ്‌കാരിക തലസ്ഥാന നഗരിയില്‍ രണ്ടാം നാളില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ സാഹിത്യ അക്കാദമിയിലെ കണിക്കൊന്ന വേദിയില്‍ എച്ച് എസ് എസ് വിഭാഗം കഥാപ്രസംഗം ആരംഭിച്ചു. സമകാലീന സാഹചര്യങ്ങളില്‍ വര്‍ഗീയതക്കെതിരെയുള്ള സന്ദേശമാണ് ഹൈദരലി യുടെ കഥയിലൂടെ രണ്ടാമത് വേദിയിലെത്തിയ മത്സരാര്‍ഥി ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി , നിറഞ്ഞ സദസില്‍ മത്സരം തുടരുകയാണ്    


എച്ച് എസ് എസ് വിഭാഗം ഭാരതനാട്യം

തൃശൂര്‍ സ്‌കൂൾ കലോത്സവത്തില്‍ രണ്ടാം ദിനം പ്രധാന വേദി1 നീർമാതളം (തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട്) ഭരതനാട്യം ആരംഭിച്ചു. നീലിമ വാസുദേവൻ കാണിക്കമാത ഇ.എം.എച്.എസ്.എസ് പാലക്കാട്


കലോത്സവ വേദികളിൽ ഇന്ന് (ജനുവരി 7 ഞായർ )

24  വേദികൾ തീയതി 7.1.2018 രാവിലെ 9 മണി മുതൽ  1  നീർമാതളം (തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട്)  9 മണി- ഭരതനാട്യം (ഹൈസ്കൂൾ ബോയ്സ് ), 4 മണി  തിരുവാതിര  – ഹയർ സെക്കന്ററി 2 നിശാഗന്ധി – (തേക്കിൻകാട് മൈതാനം, തെക്കേ ഗോപുരം)  6  മണി- സാംസ്‌കാരിക സായാഹ്നം – ആറ്റിങ്ങൽ മലയാള ശാല ഓണപ്പാട്ട്, 7 മണി തൃശൂർ കരിന്തലക്കൂട്ടം നടൻ പാട്ട്. 3 നീലക്കുറിഞ്ഞി (തേക്കിൻകാട് മൈതാനം, നെഹ്‌റു പാർക്കിന് സമീപം) 9   മണി- ഭരതനാട്യം, ഹയർ സെക്കന്ററി ബോയ്സ് , 3  മണി  […]


ദൃശ്യവിസ്മയമായി വര്‍ണ്ണപ്പൂരത്തിന്റെ കുടമാറ്റം സംസ്‌കൃതിയുടെ ഉത്സവമാണ് കല: സ്പീക്കര്‍

പടം: ജി ബി കിരണ്‍ തൃശ്ശൂര്‍: കേരളീയ തനതുകലകളുടെ വിസ്മയ ചെപ്പുതുറന്ന് തേക്കിന്‍കാട് മൈതാനത്ത് ഒരിക്കല്‍ കൂടി വര്‍ണ്ണപ്പൂരത്തിന്റെ കുടമാറ്റം. തനതുകലകളുടെ ദൃശ്യാവിഷ്‌ക്കാരവുമായി വിസ്മയ കാഴ്ചകളുടെ അകമ്പടിയോടെയാണ് 58-മത് സ്‌കൂള്‍ കലോത്സവത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തിരിതെളിയിച്ചത്. പ്രധാന വേദിയായ നീരമാതളത്തിനു മുന്നിലാണ് കണ്ണിനും മനസ്സിനും കുളിര്‍മ്മയേകുന്ന കേരളീയ തനതുകലകളുടെ അവതരണം നടന്നത്. ചരിത്രത്തിലാദ്യമായി സ്‌കൂള്‍ കലോത്സവറാലിക്കു പകരമായി സൂര്യകൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ നടന്ന ദൃശ്യവിസ്മയത്തില്‍ 1000 കുട്ടികളുടെ മെഗാ തിരുവാതിരക്കളി, പൂരക്കളി, പുലിക്കളി, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, […]


കുട്ടിമാമാങ്കത്തിലും വൈഷ്ണവ് പൊളിച്ചൂട്ടാ ! തൊട്ടതൊക്കെ പൊന്നാക്കി വീണ്ടും താരമായി

ലക്ഷ്മി ബാല സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോ ഫെയിം വൈഷ്ണവ് ഗിരീഷ് കേരളത്തിന്റെ കുട്ടി മാമാങ്കത്തിലും എ ഗ്രേഡുമായി ഒന്നാമത്. ചാനലിൽ പാട്ടു പാടി പ്രേക്ഷകരെ ഒന്നടങ്കം വരുതിയിൽ വരുത്തിയ വൈഷ്ണവ് പരിപാടിയ്ക്കെത്തിയ നടൻ ഷാരുഖ് ഖാനെ മുണ്ടും മടക്കിക്കുത്തി എടുത്തുയർത്തുകയും ചെയ്തു. അതോടെ ഷാരുഖ് ഖാനും ഫ്ലാറ്റ്! വൈഷ്‌ണവ് കലോത്സവത്തിൽ മത്സരിക്കുന്നുണ്ടെന്നറിഞ്ഞതോടെ മാസങ്ങൾക്കുംമുമ്പേ പത്രങ്ങളും ചാനൽക്കാരുമെല്ലാം അവന്റെ പുറകെ ആയിരുന്നു. ഇന്ന് നിറഞ്ഞ സദസ്സിൽ കാണികളെ കൈയിലെടുത്ത വൈഷ്‌ണവ് വേദിയിലെത്തിയമ്പോൾ കരഘോഷങ്ങൾ മുഴങ്ങി. […]


മത്സരം മുറുകുന്നു; കോഴിക്കോട് കുതിയ്ക്കുന്നു

കലോത്സവവേദികളിൽ അരങ്ങേറുന്ന 210 മത്സര ഇനങ്ങളിൽ 24 എണ്ണങ്ങൾ പൂർത്തീകരിച്ചപ്പോൾ 80 പോയിന്റുകളുമായി കോഴിക്കോട് കുതിക്കുകയാണ്. മത്സരം ആവേശഭരിതമാകുമ്പോൾ പാലക്കാട് 73 പോയിന്റുകളോടെ ഒപ്പമുണ്ട് . 69 പോയിന്റുകളുമായി മലപ്പുറമാണ് തൊട്ടുപുറകിൽ. കലോത്സവത്തിന് ആതിഥ്യം വഹിച്ച തൃശ്ശൂരും ഒട്ടും പുറകിലല്ല. 67 പോയിന്റുകളോടെ നാലാം സ്ഥാനത്ത് സാംസ്കാരിക നഗരിയുമുണ്ട്. മത്സരഇനങ്ങളിൽ പോയിന്റുനിലകൾ ജില്ലാ അടിസ്ഥാനത്തിൽ ഇങ്ങനെ : കോഴിക്കോട് : 75 പാലക്കാട് : 73 മലപ്പുറം : 69 കണ്ണൂർ: 69 തൃശൂർ : 62 […]


ലാലോ ലാലോ കാമട്ടിയേ….ജീവിതം തുടിയ്ക്കുന്ന പാട്ടുമായി അവരെത്തി

ചിത്രങ്ങള്‍:  ജി ബി കിരണ്‍ കെ കെ ജയേഷ് തൃശ്ശൂര്‍: ലാലോ ലാലോ കാമട്ടിയേ.. ലെസി ഗെട്ടി മഗളികേ ഹൂസൂട്ടി കാമട്ടിയേ…. അവര്‍ പാടിത്തകര്‍ത്തത് അവരുടെ വേദനകളും സന്തോഷവും നിരാശകളുമൊക്കെയായിരുന്നു. ജീവിതം തുടിയ്ക്കുന്ന പാട്ടിന് എ ഗ്രേഡ് ലഭിച്ചപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു. വയനാട് നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ആദ്യമായി സംസ്ഥാന കലോത്സവത്തിനെത്തി ഹൈസ്‌കൂള്‍ വിഭാഗം നാടന്‍ പാട്ട് മത്സരത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയത്. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന […]


ലൂയിസ് പീറ്ററോടുള്ള പെരുമാറ്റം: കർശനനടപടിയുമായി സർക്കാർ

ലക്ഷ്മി ബാല സംസ്ഥാന കലോത്സവ നഗരിയിൽ സാഹിത്യ അക്കാദമി വേദിയിൽ കവിയും സാമൂഹിക പ്രവർത്തകനുമായ ലൂയിസ് പീറ്റർക്ക് പോലീസ് മർദ്ദനം. സംഭവത്തെ തുടര്‍ന്ന് ആരോപണവിധേയനായ എഎസ്‌ഐയെ കലോത്സവ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് . യാതൊരു പ്രകോപനവുമില്ലാതെയാണ് എഎസ്‌ഐ ലൂയിസ് പീറ്ററുടെ കരണത്ത് പരസ്യമായി അടിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന പേരില്‍ കവിയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ അക്കാദമി പരിസരത്തുള്ള സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. പ്രശ്‌നം […]


കലോത്സവവേദികളില്‍ അവഗണിക്കപ്പെട്ട് നാടന്‍പാട്ട്

തൃ​ശൂ​രി​ൽ ആ​രം​ഭി​ച്ച 58-)മ​ത് കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ നാ​ട​ൻ​പാ​ട്ടി​നെ അ​വ​ഗ​ണി​ച്ച​താ​യി പ​രാ​തി. ഇ​ടു​ങ്ങി​യ വേ​ദി​യും മൈ​ക്ക് ലൈ​റ്റു​ക​ളു​ടെ പോ​രാ​യ്മ​യു​മാ​ണ് നാ​ട​ൻ​പാ​ട്ട്മ​ത്സ​ര​ത്തി​ന്‍റെ ശോ​ഭ​കെ​ടു​ത്തി​യ​ത്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലെ ഒാ​പ്പ​ൺ സ്റ്റേ​ജി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​തെ​ങ്കി​ലും മൂ​ന്നു​വ​ശ​വും അ​ട​ച്ചു​കെ​ട്ടി​യ​തി​നാ​ൽ ഇ​രു​ണ്ടു​മൂ​ടി​യ​ സ്ഥി​തി​യി​ലാ​യി​രു​ന്നു.   മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ​ര​സ്പ​രം കാ​ണാ​ൻ ക​ത്തി​ച്ചു​വ​ച്ച നി​ല​വി​ള​ക്കി​ന്‍റെ പ്ര​ഭ​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ട​ൻ​പാ​ട്ടു​പോ​ലെ നി​റ​ഞു​നി​ൽ​ക്കു​ന്ന വേ​ദി​യി​ൽ മൈ​ക്കി​ന്‍റെ പോ​രാ​യ്മ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​ത്തെ കാ​ര്യ​മാ​യി​ബാ​ധി​ച്ചു. ഏ​ഴു​പേ​ർ പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ​പാ​ട്ടി​ന് ഒ​രു​ക്കി​യി​രു​ന്ന​ത് 1500 വാ​ട്സി​ന്‍റെ മൈക്ക് സെറ്റാ​ണ്. മ​ത്സ​രം ആ​രം​ഭി​ച്ച​പ്പോ​ൾ നാ​ല് […]


സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ നാ​ട​ൻ​പാ​ട്ടി​ന്‍റെ പൂ​രം

കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം എ​ച്ച്എ​സ് വി​ഭാ​ഗം നാ​ട​ൻ​പാ​ട്ട് മ​ത്സ​രം പ​ഴ​മ​യു​ടെ മാ​ധു​ര്യ​വും ലാ​ളി​ത്ത​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ളീ​യ ദ്രാ​വിഡ സം​സ്കൃ​തി നിറഞ്ഞു ​നി​ന്ന പാ​ട്ടു​ക​ളാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. അ​കം​തെ​ളി​ക … അ​ന്തം തെ​ളി​ക… എ​ന്ന് തു​ട​ങി​യ പാ​ട്ട് ആഹ്ളാ​ദ​ക​ര​മാ​യ രീ​തി​യി​ലാ​ണ് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ ഏ​വ​രും സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന്‍റെ നീ​തി പു​ല​ർ​ത്തി. സാ​ഹി​ത്യ അ​ക്കാ​ദ​മി ഒാ​പ്പ​ൺ സ്റ്റേ​ജി​ലാ​ണ് നാ​ട​ൻ​പാ​ട്ടി​ന്‍റെ പൂ​രം അ​ര​ങേ​റി​യ​ത്. വ​ലം​ത​ല ചെ​ണ്ട, ഉ​ടു​ക്ക്, കൈ​ചി​ല​മ്പ്, ഇ​ല​ത്താ​ളം, തു​ട​ങ്ങിയ വാ​ദ്യ ഉ​പ​ക​ര​ങ്ങളാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്.


വിജയ പരാജയങ്ങൾ പ്രവചിച്ച് ഉഷാമ്മ

മീനു പ്രസാദ് തൃശൂർ: തൃശ്ശിവപേരൂരിന്റെ മണ്ണിലെ കലോത്സവ മേളയിൽ വേറിട്ട കാഴ്ച്ചയായി ഉഷ എന്ന കൈനോട്ടക്കാരി. 30 വർഷമായി കൈനോട്ട മേഖലയിൽ സജീവമാണ് തൃശ്ശൂർ കൊടകര സ്വദേശിനിയായ ഉഷ. 58-ാമത് കേരള സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുമ്പോൾ ഉഷയുമുണ്ട് മത്സരത്തിലെ വിജയ പരാജയങ്ങൾ പ്രവചിക്കാൻ. കുട്ടികളും മാതാപിതാക്കളും തങ്ങളുടെ ഭാവി അറിയാൻ ഉഷയെ സമീപിക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. ഇത് ആദ്യമായാണ് ഉഷ ‘കുട്ടിപൂരത്തിൽ’ ഭാവി പറഞ്ഞ് കലോത്സവത്തിന്റെ ഭാഗമാകുന്നത്. കൈനോട്ടം കുലതൊഴിലായ ഇവരുടെ കുടുംബത്തിൽ നിന്നും […]


കലോത്സവം: സേവന മനസോടെ നിർഭയ പോലീസും 

തൃശ്ശൂർ : സ്വന്തം നാട്ടിലെത്തിയ അതിഥികൾക്ക് വഴികാട്ടിയാവുകയാണ് കുടുംബശ്രീ നിർഭയ പോലീസ്. തൃശ്ശൂർ ജില്ലയിലെ പരിശീലനം കിട്ടിയ 50കുടുബശ്രീ അംഗങ്ങളാണ് നിർഭയ പോലീസ് ആയി കലോത്സവ വേദികളിൽ ഉള്ളത്. ഓരോ വേദിയിലും 2പേർ വീതമാണുള്ളത്. വേദികളിൽ എത്തു ന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വവും ഇവർ ഉറപ്പാക്കുന്നു. വേദികളുമായി ബന്ധപ്പെട്ട സഹായങ്ങളും ഇവർ ചെയ്യുന്നു. രാവിലെ 8മുതൽ മത്സരങ്ങൾ അവസാനിക്കുന്ന വരെ നിർഭയ പോലീസ് സേവന സന്നദ്ധരായി വേദിയിൽ ഉണ്ടാകും. പോലീസ് ഡിപ്പാർട്മെന്റിന്റെ നിർദേശം അനുസരിച്ചാണ് ഇവരുടെ പ്രവർത്തനം. […]


കഥകളിസംഗീതം എ ഗ്രേഡ് എസ് ഗോപി കൃഷ്ണ

തൃശൂർ: കലാ കുടുബത്തിൽ പിറന്ന എസ് ഗോപികൃഷ്ണ ആദ്യമായി സംസ്ഥാന കലോൽസവത്തിൽ പങ്കെടുത്ത കഥകളി സംഗീതത്തിൽ എ ഗ്രഡ് നേടി. കണ്ണൂർ സെന്റ് മൈക്കിൾസ് ആഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്ക്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോപികൃഷ്ണ. 3 വർഷമായി കഥകളിസംഗീതം പഠിക്കുന്ന ഗോപീകൃഷ്ണ കൊയലാണ്ടി ഹരികുമാറിന്റെ ശിഷ്യനാണ്. ശാസ്ത്രീയ സംഗീതവും മൃദംഗവും അഭ്യസിച്ചിട്ടുണ്ട്. ജേഷ്ഠൻ ഹരികൃഷ്ണ ട്രെo സിൽ എ ഗ്രയ്ഡ് നേടിയിരുന്നു.പാട്ട്, വീണ എന്നീ രംഗത്ത് പ്രഗത്ഭയായ അമ്മ സുമ സെന്റ് തെരെസാസിൽ അധ്യാപികയാണ്.അച്ചൻ […]


കലോത്സവത്തിന് മാധുര്യമേകി പായസമേള

ലക്ഷ്മി ബാല മലയാളിയുടെ ഏതുത്സവത്തിനും പായസത്തിന് പ്രത്യേക സ്ഥാനമാണ്. വൈവിധ്യങ്ങൾ ചേരുന്ന പായസമാണെങ്കിൽ ആവശ്യക്കാർ കൂടും. കുട്ടിമാമാങ്കത്തിന് ​ പ​ഴ​മ്പാ​ട്ടി​​​​​​ന്റെ മാ​ധു​ര്യ​വു​മാ​യി 58ാം മത് കലോത്സവത്തിന് അരങ്ങുണർന്നപ്പോൾ കലോത്സവത്തിന് എത്തുന്നവർക്ക് മധുരം വിളമ്പി എൽ &എം നമ്പൂതിരീസിന്റെ പായസമേള പ്രധാന സ്റ്റേജിന്റെ ഭാഗത്ത് സജീവമാണ്. വടക്കുംനാഥന്റെ മണ്ണിൽ പായസം വിളമ്പുന്ന തിരക്കിലാണ് പായസ സ്റ്റോൾ ഉടമ ഉണ്ണി. ഏകദേശം മുപ്പതില്പരം പായസങ്ങളാണ് ഉണ്ണിയുടെ പക്കൽ ഉള്ളതെങ്കിലും ഈന്തപ്പഴം , മുളയരി, ചക്ക, പരിപ്പ് , പഴം എന്നിങ്ങനെ […]


അറബിക് മത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ അധീശത്വം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അറബിക് മത്സരവേദികള്‍ പെണ്‍കുട്ടികള്‍ കീഴടക്കി. രാവിലെ നടന്ന കഥാരചനയിലും മോണോ ആക്ടിലും ആണ്‍കുട്ടിളുടെ അസാനിധ്യം ശ്രദ്ധേയമായി. രചനാമത്സരവേദി പൂര്‍ണമായും പെണ്‍കുട്ടികള്‍ കീഴടക്കിയപ്പോള്‍ മോണോ ആക്ട് വേദിയില്‍ മരുന്നിന് മാത്രമാണ് ആണ്‍കുട്ടികളെ കാണാനായത്. സിഎംഎച്ച്എസിലെ ചെമ്പരത്തിയാണ് കഥാരചനയ്ക്ക് വേദിയായത്. വൃദ്ധസദനങ്ങളിലെ അമ്മമാര്‍ എന്ന വിഷയമാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം കഥാരചനയ്ക്ക് നല്‍കിയത്. പതിനാല് പെണ്‍കുട്ടികളാണ് അറബികഥാരചനയില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ട് മത്സരവേദി ആനുകാലിക സാമൂഹ്യവിഷയങ്ങളുടെ ചര്‍ച്ചാവേദിയായി മാറി. തീവ്രവാദവും റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി […]


മോഹിനിയാട്ടം ആരംഭിച്ചു

വേദി 3 നീലക്കുറിഞ്ഞിയില്‍ (തേക്കിൻകാട് മൈതാനം, നെഹ്‌റു പാർക്കിന് സമീപം) ഹയർ സെക്കന്‍ണ്ടറി വിഭാഗം മോഹിനിയാട്ടം ആരംഭിച്ചു. 10 മണിക്കാണ് മോഹിനി ആട്ടം ആരംഭിച്ചത്. നീലക്കുറിഞ്ഞിയില്‍ ഇതിനുശേഷം ഹൈസ്കൂൾ ഗേൾസ് വിഭാഗം ഭരത നാട്യം 3 മണിക്ക് ആരംഭിക്കും.


പഞ്ചദിന കലാവിരുന്നിന് വർണാഭ തുടക്കം

ഒന്നാമത്തെ വേദിയായ നീർമാതളത്തിൽ (തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട്) സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നു ഷാജി ഇടപ്പള്ളി തൃശൂർ: കൗമാര കലോത്സവത്തിന് പൂരങ്ങളുടെ നാട്ടിൽ തിരി തെളിഞ്ഞതോടെ ഇനി അഞ്ചു ദിനരാത്രങ്ങൾ കലാകേരളത്തിന് ഉത്സവ ലഹരി. 58 മത് സംസ്ഥാന സ്കൂൾ കലോത്സവം തേക്കിൻകാട് മൈതാനിയിലെ പ്രധാനവേദിയായ നീർമാതളത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വേദിയിലൊരുക്കിയ ദീപത്തിൽ 58 ചിരാതുകളിൽ ആദ്യ തിരി തെളിച്ചതോടു കൂടി ഉദ്ഘാടനമായി. തൃശ്ശൂരിന്റെ കലാ  പ്രൗഢി വിളിച്ചോതുന്ന വിസ്‌മനീയമായ ദൃശ്യ വിരുന്നോടെ ആരംഭിച്ച ഉത്ഘാടന […]


കലോത്സവം വി​ജി​ല​ൻ​സ് നിരീക്ഷണത്തിൽ

തൃ​ശൂ​ർ: സം​സ്​​ഥാ​ന സ്​​കൂ​ൾ ക​ലോ​ത്സ​വത്തിന്റെ ​ നി​രീ​ക്ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സിന്റെ സ്പെ​ഷ​ൽ ടീം എത്തിക്കഴിഞ്ഞു. ​സം​സ്​​ഥാ​ന​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ജി​ല​ൻ​സ്​ സം​ഘം കഴിഞ്ഞ ദിവസം തന്നെ തൃ​ശൂ​രി​ൽ ഒ​ത്തു​കൂ​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തിയിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ണൂ​ർ ക​ലോ​ത്സ​വ​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളെ സ്വാ​ധീ​നി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ വി​ജി​ല​ൻ​സ് ശക്തമായ ഇടപെടൽ ക്രമീകരിച്ചിരിക്കുന്നത്. .മ​ത്സ​ര​ങ്ങ​ളി​ലെ വി​ധി ക​ർ​ത്താ​ക്ക​ളു​ടെ ഫോ​ണ്‍ന​മ്പ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പൂ​ര്‍ണ​വി​വ​ര​ങ്ങ​ള്‍ സം​ഘാ​ട​ക​രി​ല്‍നി​ന്ന് വി​ജി​ല​ൻ​സ്​ സം​ഘം ശേ​ഖ​രി​ക്കും. ഇ​വ​രു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​വും. വി​ധി​നി​ര്‍ണ​യം ന​ട​ത്തു​ന്ന​തി​ന്​ പ​രി​ഷ്​​ക​രി​ച്ച […]


കാറ്റിൽ ചുവട് തെറ്റി പടയണി കലാകാരൻ

തൃശൂർ: പൂര നഗരിയിൽ ആഞ്ഞുവീശിയ കാറ്റിൽ പടയണി കലാകാരൻ ചുവട് തെറ്റി വീണു.  58-മത് സ്കൂൾ കലോത്സവത്തിന് മുന്നോടിയായി തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിക്ക് സമീപം അവതരിപ്പിക്കപ്പെട്ട കേരളീയ തനതു കലകളുടെ ദൃശ്യവിസ്മയത്തിനിടക്ക് മരക്കൂട്ടത്തിനിടയിൽ ഓതറ പടയണി അവതരിപ്പിക്കുന്നതിനിടയിലാണ് ചെങ്ങന്നൂർ സുരേഷ് കുമാർ കനത്ത കാറ്റിൽ ചുവടു തെറ്റി  തറയിൽ നിന്നും താഴേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന കലാകാരൻമാർ ഉടൻ കോലം കെട്ടിയ കലാകാരനെ എഴുന്നേൽപിക്കുകയായിരുന്നു.


കലോത്സവ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ 58ാമത് കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനത്തിന് എത്തിയില്ല. സ്പീക്കര്‍ സി ശ്രീ രാമകൃഷ്ണന്‍ ആണ് ഉദ്ഘാടനം ചെയ്തത്.. സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതുക്കൊണ്ടാണ് കലേത്സവത്തില്‍ എത്തിച്ചേരാന്‍ മുഖ്യമന്ത്രിക്ക് കഴിയാതിരുന്നത്. ആദ്യമായാണ് മുഖ്യമന്ത്രിക്ക് ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരിക്കുന്നത്.


സ്കൂൾ കലോത്സവം മത്സര വേദികളും ഇന്നത്തെ ഇനങ്ങളും (ജനുവരി 6)

24  വേദികൾ തീയതി 6.1.2018 ഉത്ഘാടനം 9 മണി 1  നീർമാതളം (തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട്)  9 മണി- ഉത്ഘാടനം, 11 മണി- മോഹിനി ആട്ടം (ഹൈസ്കൂൾ ഗേൾസ്), 4 മണി  ഭരത നാട്യം  – ഹൈസ്കൂൾ ഗേൾസ് 2 നിശാഗന്ധി – (തേക്കിൻകാട് മൈതാനം, തെക്കേ ഗോപുരം)  6  മണി- സാംസ്‌കാരിക സായാഹ്നം – സി  രാധാകൃഷ്ണൻ ഉത്ഘാടനം, തുടർന്ന് ഒഡീസി, കഥക്, മണിപ്പൂരി നൃത്തം 3 നീലക്കുറിഞ്ഞി (തേക്കിൻകാട് മൈതാനം, നെഹ്‌റു പാർക്കിന് സമീപം) 10  മണി- മോഹിനി ആട്ടം, ഹയർ സെക്കന്ററി , 3  മണി  […]


സ്കൂൾ കലോത്സവ വേദി കൈമാറി

58 മത് സംസ്ഥാന കലോത്സവത്തിനോട് അനുബന്ധിച്ച് വേദി കൈ മാറൽ ചടങ്ങ് ഉദ്‌ഘാടനം വിദ്യാഭ്യാസമന്ത്രി സി രവിന്ദ്രനാഥ് നിർവഹിക്കുന്നു


ഇലഞ്ഞി വാര്‍ത്ത പത്രിക പ്രകാശനം ചെയ്തു

കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഇലഞ്ഞി എന്ന വാര്‍ത്ത പത്രിക പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഇലഞ്ഞിയുടെ പ്രകാശനം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുമതിക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു. സംസഥാന സക്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ജില്ലാ കലകടറുടെ നേത്യത്വത്തില്‍ വിവിധ വങ്കുപ്പ് തല മേധവികളുടെ യോഗം കലകട്രറുടെ ചേംമ്പറില്‍ നടുക്കുന്നു.