7 May 2024, Tuesday

100 ശതമാനം പോളിങ് രേഖപ്പെടുത്തി ബഞ്ജാരുമലെ

Janayugom Webdesk
മംഗളൂരു
April 26, 2024 9:31 pm

രണ്ടാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം പോളിങ് രേഖപ്പെടുത്തി കര്‍ണാടകയിലെ ബഞ്ജാരുമലെ ഗ്രാമം. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ ഗ്രാമത്തില്‍ 111 വോട്ടര്‍മാരും ഒരു പോളിങ് ബൂത്തുമാണുള്ളത്. പോളിങ് അവസാനിക്കാന്‍ രണ്ടുമണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ മുഴുവന്‍ ഗ്രാമവാസികളും വോട്ട് രേഖപ്പെടുത്തി. വനവാസികള്‍, കര്‍ഷകരായ ആദിവാസികള്‍ തുടങ്ങിയവാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. വൈദ്യുതിയോ ഗതാഗത സംവിധാനമോ ഇല്ലെങ്കിലും പശ്ചിമഘട്ട മലനിരകളിലെ വറ്റാത്ത ജലസ്രോതസുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ആളുകൾ വനത്തിനുള്ളിൽ അതിജീവിക്കുന്നത്.

ബെല്‍ത്തങ്ങാടിയിലെ താലൂക്ക് ആസ്ഥാനത്താണ് പോളിങ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് കിലോമീറ്ററോളം ബസിലോ നടന്നോ കൊടുംകാട് താണ്ടിവേണം ഇവിടെയെത്തിച്ചേരാന്‍. എന്നിരുന്നാലും ഇവര്‍ നിര്‍ബന്ധമായും വോട്ടവകാശം വിനിയോഗിച്ചുവെന്നതാണ് പ്രത്യേകത. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കാത്തതില്‍ പരാതിയില്ലെന്ന് ഗ്രാമവാസിയായ അന്നി മലേ കുടിയ പറഞ്ഞു. നഗരങ്ങളില്‍ നല്‍കുന്ന എല്ലാ സൗകര്യവും ഗ്രാമങ്ങളില്‍ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഞങ്ങള്‍ക്ക് പരാതിയില്ല. അഞ്ഞൂറിലധികം വോട്ട് ഗ്രാമത്തില്‍ നിന്നുണ്ടായിരുന്നെങ്കിലും എല്ലാവരും വോട്ട് ചെയ്യാനെത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 ശതമാനമായിരുന്നു ഇവിടത്തെ പോളിങ്. 

Eng­lish Sum­ma­ry: Ban­jaru­male record­ed 100 per­cent polling
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.