6 May 2024, Monday

കള്ളവോട്ടിന്റെ സാധ്യത അന്വേഷിച്ചു വലതുപക്ഷം പോയ ഒരു തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്: മന്ത്രി കെ രാജൻ

Janayugom Webdesk
തൃശൂര്‍
April 26, 2024 12:25 pm

തൃശ്ശൂർ ജില്ലയിലെ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ അസത്യപ്രചരണത്തിന്റെയും കള്ളവോട്ടിന്റെയും സാധ്യത അന്വേഷിച്ചു വലതുപക്ഷം പോയ ഒരു തെരഞ്ഞെടുപ്പ് കൂടിയാണ് ഇതെന്ന് റവന്യൂ മന്ത്രി കെ രാജൻ. അന്തിക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ രാജൻ.

മതേതരത്വം ജനാധിപത്യവും ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരായി ജനാധിപത്യത്തെ വീണ്ടെടുക്കാൻ കൂടിയുള്ള ഒരു തെരഞ്ഞെടുപ്പാണ് ഇതെന്നും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തരംഗം എന്നതിലും വലിയ സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും താൻ പഠിച്ച സ്കൂളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്നതെന്നും കെ രാജൻ പറഞ്ഞു.

Eng­lish Sum­ma­ry: This is also an elec­tion in which the right-wing par­ty went look­ing for the pos­si­bil­i­ty of false vot­ing: Min­is­ter K Rajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.