24 June 2024, Monday

Related news

June 22, 2024
June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 6, 2024

കോൺഗ്രസിലേക്കെന്ന വാർത്ത നിഷേധിച്ച് കനയ്യ കുമാർ

Janayugom Webdesk
ന്യൂഡൽഹി
September 9, 2021 10:14 pm

സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കനയ്യ കുമാർ. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കനയ്യ ഹിന്ദുസ്ഥാൻ ടൈംസിന്റെ ചോദ്യത്തിന് മറുപടി നല്‍കി. ഹിന്ദുസ്ഥാന്‍ ടൈംസാണ് കനയ്യ രണ്ട് തവണ രാഹുല്‍ ഗാന്ധിയെ കണ്ടെന്നും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചെന്നും തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഇത്തരം വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് വഴി തന്നെ കനയ്യ തുറന്നുപറഞ്ഞു. രജിസ്റ്റർ ചെയ്തിട്ടുള്ള ദേശീയ പാർട്ടിയിൽ അംഗമാണ് താൻ. രാഷ്ട്രീയത്തിൽ പലരുമായും ഇടപഴകേണ്ടിവരും. ഇപ്പോൾ ഡൽഹിയിലെത്തിയത് പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനാണ്. കനയ്യ പറഞ്ഞു.

നേരത്തെ കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള കനയ്യയുടെ ചിത്രം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ കോൺഗ്രസിൽ ചേരുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. അടുത്തകാലത്ത് രണ്ട് തവണ രാഹുൽ ഗാന്ധിയെ കനയ്യ കണ്ടിരുന്നു എന്നും രണ്ട് യോഗങ്ങളിലും പ്രശാന്ത് കിഷോർ ഉണ്ടായിരുന്നുവെന്നുമായിരുന്നു പ്രചാരണം. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ബീഹാറിൽ നിന്നുള്ള പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ചാണ് ഹിന്ദുസ്ഥാൻ ടൈംസ് വാര്‍ത്ത നല്‍കിയത്.


ഇതും കൂടി വായിക്കുക ; രാജ്യത്ത് ഹിന്ദു മുസ്ലിം സംഘർഷം സൃഷ്ടിക്കാനാണ് നരേന്ദ്ര മോഡിയും അമിത് ഷായും ശ്രമിക്കുന്നത്: കനയ്യ കുമാർ


എന്നാൽ ഇത്തരത്തിൽ ഒരു സംഭവവും നടന്നിട്ടില്ലെന്ന് കനയ്യ പറഞ്ഞു. കോൺഗ്രസ് നേതാവ് നദീം ജാവേദുമായി നടത്തിയത് സൗഹൃദസംഭാഷണമാണ്. ഡൽഹിയിൽവച്ച് നദീമിനൊപ്പം ഉച്ചഭക്ഷണം കഴിച്ചിരുന്നു. നദീം എൻഎസ്‌യു (ഐ) മുൻ ദേശീയ പ്രസിഡന്റാണ്, യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയാണ്, കോൺഗ്രസ് ന്യൂനപക്ഷ സെൽ മുൻ ദേശീയ പ്രസിഡന്റാണ്. അദ്ദേഹം ഞങ്ങളൊരുമിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു-കനയ്യ വാര്‍ത്തയ്ക്ക് പിന്നിലെ പശ്ചാത്തലം വിശദീകരിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രശാന്ത് കിഷോറുമായി പലപ്പോഴും കൂടിക്കാഴ്ച നടത്താറുണ്ടെന്നും അതിൽ അസ്വാഭാവികതയില്ലെന്നും കനയ്യ പറഞ്ഞു.


ഇതും കൂടി വായിക്കുക ;കേരളാ മോഡൽ രാജ്യത്തിന് മാതൃക: കനയ്യകുമാർ


 

Eng­lish sum­ma­ry; Kan­haiya Kumar denies the news that he went to Congress

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.