നിരവധി പൊലീസുകാര്‍ അവരെ നയിക്കാന്‍ ധീരനായ പൊലീസ് ഓഫീസര്‍ മേല്‍ ഉദ്യോഗസ്ഥരുടെ വാക്കുകള്‍ പോലും വകവയ്ക്കാതെ മാസായി നടക്കുന്ന, ആക്ഷനില്‍ വില്ലന്മാരെ എതിരിടുന്ന നായകന്‍ ഇതായിരിക്കാം ഒരോ ചലച്ചിത്ര പ്രേമികളും മിക്ക പൊലീസ് ചിത്രങ്ങളിലും കണ്ടിട്ടുണ്ടാകുക. എവിടെയാണ് മമ്മൂട്ടി നായകനായി ഇന്നലെ തിയേറ്ററുകളിലെത്തിയ ക്രൈം ത്രിലര്‍ മൂവീ ‘കണ്ണൂര്‍ സ്‌ക്വാഡ്’ വ്യത്യസ്തമാകുന്നത്. തീര്‍ത്തും അടക്കത്തോടെയും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ ഒഴുക്ക്. എങ്ങും സാധാരണക്കാരായ പൊലീസുക്കാര്‍. അത്രമാത്രം റിയലസ്റ്റിക്കാണ് ചിത്രം. കണ്ണൂര്‍ എസ്‌പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാല് പേര്‍ അടങ്ങു സ്‌ക്വാഡ് അതില്‍ ലീഡറായി നായകവേഷത്തില്‍ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുമ്പോള്‍ അദ്ദേഹത്തിലെ താരപരിവേഷത്തേക്കാള്‍ സൗമ്യവും ചടുലവുമായ നടനെ കാണാന്‍ സാധിക്കും.
വലിയ പ്രീ റിലീസ് പബ്ലിസിറ്റിയില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രം നവാഗതനായ റോബി വർഗീസ് രാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ ഒന്നിലേറെ അന്വേഷണ സംഭവങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകനെ കൊണ്ടു പോകുക. തുടര്‍ന്ന് കണ്ണൂരില്‍ മാത്രം ഒതുങ്ങിനിന്ന അന്വേഷണ സംഘത്തെ തേടി കാസര്‍കോഡ് ജില്ലയില്‍ നടക്കുന്ന കേസിലേക്കെത്തുന്നതൊടെയാണ് ചിത്രത്തിന്റെ ഗതിമാറുന്നത്. ഒരു കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ തേടി അന്വേഷണ സംഘം വെളുത്ത വാഹനത്തിലൂടെ വിവിധ ഭാഷകളിലൂടെ വിവിധ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലൂടെ ഒരോ പ്രേക്ഷകരെയും കൂട്ടിക്കൊണ്ടുപോകും.
അന്വേഷണത്തിനൊപ്പം കണ്ണൂർ സ്ക്വാഡിലെ സംഘാംഗങ്ങളുടേയും ജീവിതവും ചിത്രം പറയുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിക്കുന്ന നാലാം ചിത്രവും, ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ പൊലീസ്ക്കാരനായെത്തുന്ന ചിത്രവുമാണ് കണ്ണൂര്‍ സ‌്ക്വാഡ്. സംഗീത സംവിധായകനായ സുഷിന്‍ ശ്യാം, വ്യത്യസ്ത ഭൂപ്രകൃതികളും ഗ്രാമനഗരങ്ങളുമൊക്കെ കടന്ന് സഞ്ചരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച റാഹിലിനേയും, ആദ്യാവസാനം കാണികളെ മുഷിപ്പിക്കാതെ രണ്ട് മണിക്കൂര്‍ 41 മിനിറ്റ് ദൈര്‍ഘ്യം വരെ ആകാംക്ഷയോടെ പിടിച്ചിരുത്തിയ എഡിറ്റര്‍ പ്രവീണ്‍ പ്രഭാകരിന്റെയും നല്‍കിയിരിക്കുന്ന പിന്തുണയും എടുത്ത് പറയേണ്ടതാണ്. മമ്മൂട്ടിയുടെ ആദ്യകാല പൊലീസ് കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് കണ്ണൂര്‍ സ്‌ക്വാഡിലെ എഎസ്ഐ ജോര്‍ജ്.
English Summary: Kannur Squad to the best police story in Malayalam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.