5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
December 31, 2024
December 31, 2024
December 30, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024

ഭരണകൂടത്തെയും അന്വേഷണ ഏജന്‍സികളെയും ഭയന്നാണ് ജീവിക്കുന്നതെന്ന് കപില്‍ സിബല്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2022 9:42 am

ജനങ്ങള്‍ അന്വേഷണ ഏജന്‍സികളെയും ഭരണകൂടത്തെയും പൊലീസിനെയും ഭയന്നാണ് ജീവിക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. മതത്തെ ആയുധമാക്കുന്ന കാഴ്ച ലോകമെമ്പാടുമുണ്ടെങ്കിലും ഇന്ത്യ മതത്തിന്റെ ഇത്തരത്തിലുള്ള ഉപയോഗത്തിന്റെ പ്രധാന ഉദാഹരണമാകുകയാണെന്നും രാജ്യസഭാ എംപി കൂടിയായ കപില്‍ സിബല്‍ പറഞ്ഞു. രൂപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘റിഫ്‌ലക്ഷന്‍സ്: ഇന്‍ റൈം ആന്‍ഡ് റിഥം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുന്‍ ക്യാബിനറ്റ് മന്ത്രി.

കഴിഞ്ഞ ദിവസം ലെസ്റ്ററില്‍ നടന്നസംഭവം തികഞ്ഞ അസഹിഷ്ണുതയാണ്. രാജ്യത്തു നിന്നും ഇപ്പോള്‍ അസഹിഷ്ണുത കയറ്റുമതി ചെയ്യുന്നു. ഇന്ത്യയില്‍ വിദ്വേഷ പ്രസംഗത്തിന്റെ പിന്നില്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ സഹകാരികളാണ് അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ പൊലീസ് തയ്യാറല്ല എന്നതാണ് പ്രധാന പ്രശ്‌നമെന്നും അദ്ധേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുന്നില്ല, അതിനാലാണ് അവര്‍ വീണ്ടും സമാനമായ പ്രസംഗങ്ങള്‍ക്ക് മുതിരുന്നത്. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനങ്ങളെല്ലാം ഭയത്തിലാണ്, അവര്‍ മാനസികമായി തളര്‍ന്നുപോകുന്നു. അവര്‍ക്കെന്താണ് ചെയ്യാനാകുക? അവര്‍ ഭയപ്പെടുന്നു. ഞങ്ങളെല്ലാം ഭയന്നാണ് ജീവിക്കുന്നത്. ഞങ്ങള്‍ ഇഡിയെ ഭയക്കുന്നു, ഞങ്ങള്‍ സിബിഐയെ ഭയക്കുന്നു, ഞങ്ങള്‍ ഭരണകൂടത്തെ ഭയക്കുന്നു, ഞങ്ങള്‍ പോലീസുകാരെ ഭയക്കുന്നു, ഞങ്ങളെല്ലാവരെയും ഭയക്കുന്നു. ഞങ്ങള്‍ക്കിനി ആരിലും ഒരുതരി വിശ്വാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; Kapil Sibal says that he lives in fear of the gov­ern­ment and inves­ti­gat­ing agencies

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.