അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കോഴിക്കോട് കരിപ്പൂർ എയർപോർട്ടിനെക്കൂടി ഹജ്ജ് കേന്ദ്രമാക്കി തീർത്ഥാടകർക്ക് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ്നഖ് വിക്ക് സിപിഐ ദേശീയ സെക്രട്ടറിയും സി പി ഐ പാർല്മെന്ററി പാർട്ടി ലീഡറുമായ ബിനോയ് വിശ്വം എംപി കത്തയച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടനത്തിന് രജിസ്റ്റർ ചെയ്യപ്പെടുന്നവർ കോഴിക്കോട് നിന്നാണ്.
ഒരുപാട് പേർക്ക് ഉപകാരപ്രദമായിരുന്നങ്കിലുംകഴിഞ്ഞ തവണയും കേന്ദ്ര ഗവൺമെന്റെ കരിപ്പൂർ എയർപോർട്ടിനെ ഹജ്ജ് കേന്ദ്രമാക്കി യിരുന്നില്ല. ഇതേ ആവശ്യം ഉന്നയിച്ച് അന്നും ബന്ധപ്പെട്ടിരുന്നങ്കിലും അടുത്തവർഷത്തെ ഹജ്ജ യാത്രയ്ക്ക് പരിഗണിക്കാൻ ശ്രമിക്കുമെന്നാണ് അറിയിച്ചത്. 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചതായി മനസിലാക്കുന്നു. അടിയന്തര പ്രാധാന്യം നൽകി കരിപ്പൂരിനെ കൂടി ഉൾപ്പെടുത്തണമെന്ന് മന്ത്രിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ENGLISH SUMMARY:Karipur airport should be the center of Hajj: Binoy Viswam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.