കർണാടക ഹിജാബ് നിരോധനത്തില്‍ ഹൈക്കോടതിക്കെതിരായ ഹർജി ഹോളി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഹോളി അവധിക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് അറിയിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികൾ ധരിക്കുന്ന ശിരോവസ്ത്രം വിലക്കിയ കർണാടക സർക്കാര്‍ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, ദേവദത്ത് കാമത്ത് എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്.
കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്ന് വിധിച്ചിരുന്നു. ഹിജാബ് നിരോധനം സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.
english summary; Karnataka hijab ban case: Supreme Court to hear appeal against HC verdict after Holi
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.