23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 12, 2024
January 30, 2023
December 6, 2022
October 30, 2022
October 12, 2022
July 8, 2022
May 15, 2022
January 1, 2022

പാപിയ്ക്ക് പശ്ചാത്തപിക്കാന്‍ ഒരവസരം കൂടി: പള്ളികള്‍ പണിത സ്ഥലം ഹിന്ദുക്കളുടേത്, വിട്ടുനല്‍കണമെന്ന് കര്‍ണിസേന

Janayugom Webdesk
ന്യൂഡൽഹി:
May 15, 2022 7:41 pm

തെറ്റുകള്‍ തിരുത്തി ഹിന്ദുക്കളുടെ ഭൂമി തിരികെ നല്‍കാൻ അവസരമുണ്ടെന്നും മുസ്‌ലിം പള്ളികള്‍ പണിത സ്ഥലം ഹിന്ദുക്കളുടേതെന്നും കര്‍ണസേന നേതാവ്. മുസ്‍ലിം പള്ളികള്‍ ക്ഷേത്രഭൂമികളിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും, ഇതെല്ലാെം വിട്ടുനല്‍കണമെന്നും കർണി സേനയുടെ ദേശീയ പ്രസിഡന്റ് സൂരജ് പാൽ അമു പറയുന്നു. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസിയോടും രാജ്യത്തെ മറ്റു മുസ്‍ലിം സംഘടനകളോടുമായിരുന്നു നേതാവിന്റെ ആഹ്വാനം. ഔറംഗസേബിനെപ്പോലുള്ള മുഗൾ ചക്രവർത്തിമാർ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രസ്ഥലങ്ങൾ കയ്യടക്കുകയും മലിനമാക്കുകയും ചെയ്തു. ഈ ഭൂമി ഹിന്ദുക്കളുടേതാണ്. ഇവിടം കയ്യേറിയാണ് മുസ്‌ലിങ്ങള്‍ പള്ളികള്‍ പണിതതെന്നും സൂരജ് പാൽ അമു ആവര്‍ത്തിച്ചു.

ഹിന്ദുക്കളുടെ സ്ഥലം വിട്ടു നല്‍കാത്ത പക്ഷം രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും കര്‍ണി സേന അറിയിച്ചു.

Eng­lish Sum­ma­ry: Kar­nise­na demand­ed that the land on which the mosques were built belonged to Hindus

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.