13 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 12, 2024
November 7, 2024
November 6, 2024
November 6, 2024
November 5, 2024
November 5, 2024
November 2, 2024
November 1, 2024
October 31, 2024

സംഘ് പരിവാറിന്റെ സങ്കല്‍പ്പ് യാത്രയില്‍ കോണ്‍ഗ്രസ് മഹിളാ നേതാവ്

Janayugom Webdesk
തൃക്കാക്കര
January 12, 2024 9:10 am

വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കരുതെന്ന് സർക്കുലർ നിലവിലിരിക്കെ ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് വനിതാ നേതാവും തൃക്കാക്കര നഗരസഭ ചെയർപേഴ്സണും ആയ രാധാമണി പിള്ള വെട്ടിലായി. 

നവ കേരള സദസുമായി ബന്ധപ്പെട്ട യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ എം എസ് അനിൽകുമാർ പങ്കെടുത്തു എന്ന് കാരണത്താൽ സസ്പെൻഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് എ ഗ്രൂപ്പുകാരി തന്നെയായ രാധാമണി പിള്ള പരിപാടി ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ ആയത്. രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടൻ ചെയർമാൻ എം മുരളിയാണ് ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ കോൺഗ്രസ് പ്രതിനിധികൾക്ക് സർക്കുലർ നൽകിയിട്ടുള്ളത്.

കഴിഞ്ഞ മാസം 7നാണ് ഈ സർക്കുലർ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ മുൻ നിർത്തി തന്ത്രപൂർവ്വമാണ് ഇാ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കുലർ നിലനിൽക്കെ പരിപാടിയിൽ പങ്കെടുത്തതിന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പുകാർ രംഗത്ത് എത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Con­gress woman leader on the Sangh Pari­var’s con­cept yatra

You may also like this video

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.