വിസ കോഴക്കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് കാര്‍ത്തിയെ സിബിഐ സംഘം ചോദ്യം ചെയ്തത്. വിസ ഇടപാടുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് കാര്‍ത്തി സി ബി ഐ സംഘത്തോട് പറഞ്ഞിരുന്നു. അതിനിടെ സിബിഐക്കെതിരെ കാര്‍ത്തി ചിദംബരം പരിഹാസവുമായി എത്തിയിരുന്നു.
ടെസ്റ്റ് മാച്ച് അഞ്ച് ദിവസമാണ് നടക്കുന്നതെന്നും, ഇത് മൂന്നാം ദിനം മാത്രമേ ആയുള്ളുവെന്നുമാണ് കാര്‍ത്തിയുടെ പരാമര്‍ശം. ലോക്‌സഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്‍കിയെന്നും, മറുപടിക്കായി കാത്തിരിക്കുകയാണെന്നും കാര്‍ത്തി ചിദംബരം പ്രതികരിച്ചു. പാര്‍ലിമെന്റിന്റ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സിബിഐ റെയ്ഡ്‌ന്റെ പേരില്‍ പിടിച്ചെടുത്തെന്ന് കാര്‍ത്തി പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് തന്നെയും കുടുംബത്തെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും സ്പീക്കര്‍ക്ക് അയച്ച പരാതിയില്‍ കാര്‍ത്തി പറഞ്ഞു.
English Summary: Karthi Chidambaram’s interrogation continues for third day
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.