റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആര്‍സിബിയെ വിജയത്തിലെത്തിക്കാന്‍ കാര്‍ത്തികിന് സാധിച്ചു. ഈ പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമില്‍ ദിനേശ് കാര്‍ത്തിക്കിന് തിരിച്ചെത്താന്‍ സാധിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ഷോണ്‍ പൊള്ളോക്ക്.
ഐപിഎല്ലിലെ ഇനിയുള്ള മല്‍സരങ്ങളിലും ഫോം തുടര്‍ന്നാല്‍ ദിനേശ് കാര്‍ത്തികിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നു ഷോണ്‍ പൊള്ളോക്ക് പറഞ്ഞു. എത്ര ഉജ്ജ്വലമായിട്ടാണ് കാര്‍ത്തിക് ഇപ്പോള്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നത്. ഇതേ ഫോം തുടര്‍ന്നാല്‍ ഇതു പിന്നാമ്പുറത്തുള്ള ആളുകള്‍ക്കു തലവേദനയാണ്. ഒരേയൊരു പ്രശ്‌നം റിഷഭ് പന്തായിരിക്കും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുകയെന്നതാണ്. കാര്‍ത്തികിന്റെ ബാറ്റിങ് വളരെ മികച്ചതാണെങ്കില്‍ അദ്ദേഹം ടീമിലെത്തിയേക്കും. ഫിനിഷറുടെ റോള്‍ കാര്‍ത്തികിന് നല്‍കി ഫീല്‍ഡില്‍ ഉപയോഗിക്കുകയും ചെയ്താല്‍ മതിയെന്നു ഷോണ്‍ പൊള്ളോക്ക് വ്യക്തമാക്കി.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടമാണ് കാര്‍ത്തിക് കാഴ്ച്ചവച്ചത്. പഞ്ചാബ് കിങ്സിനെതിരെ 14 പന്തില്‍ 23 റണ്‍സ് നേടിയ താരം കെ കെ ആറിനെതിരെ 7 പന്തില്‍ 14 റണ്‍സും ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 23 പന്തില്‍ 43 റണ്‍സും നേടിയിരുന്നു.
English Summary; Karthik likely to play for India in World Cup: Pollock
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.