23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 11, 2024
November 6, 2024
November 5, 2024
September 10, 2024
August 20, 2024
August 20, 2024
August 12, 2024
March 7, 2024
January 26, 2024

കത്വ കൂട്ടബലാ ത്സംഗ കേസ്; പ്രതിക്കു പ്രായപൂര്‍ത്തിയായെന്നു സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2022 2:51 pm

കത്വ കൂട്ടബലാത്സംഗ കേസില്‍ പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം തള്ളി സുപ്രീംകോടതി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ജമ്മു കശ്മീര്‍ ഹൈക്കോടതിയും നേരത്തെ പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വിധിച്ച പ്രതി ശുഭം സംഗ്രയെ മുതിര്‍ന് വ്യക്തിയായി കണക്കാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിയമപരമായ മറ്റു രേഖകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം തള്ളിക്കളയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

2019‑ൽ കത്വ ഗ്രാമത്തിൽ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പത്താൻകോട്ടിലെ പ്രത്യേക കോടതി കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. തെളിവ് നശിപ്പിച്ചതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം തടവും കോടതി വിധിച്ചു.
എന്നാല്‍ സംഗ്രയ്ക്കു പ്രായപൂര്‍ത്തിയായില്ലെന്നു കണ്ട് കേസ് ജുവനൈല്‍ ജസ്റ്റില്‍ ബോര്‍ഡിലേക്കു കൈമാറി.

Eng­lish Summary:Kathua gang rape case; The Supreme Court said that the accused has reached the age of majority
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.