23 January 2026, Friday

Related news

January 23, 2026
January 23, 2026
January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
December 31, 2025
December 30, 2025

കായംകുളത്ത് യുവതിയെ കൊ ലപ്പെടുത്തിയ കേസ്; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Janayugom Webdesk
കായംകുളം
February 21, 2024 6:06 pm

കായംകുളം എരുവയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെ ആണ് കൊല്ലപ്പെട്ടത്.വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃദദേഹം കാണപ്പെട്ടത്. കഴുത്തില്‍ പാട് ഉള്ളതായി പൊലീസ് അറിയിച്ചു.

രണ്ടു ദിവസം മുന്‍പ് ഇവരുടെ മക്കള്‍ ലൗലിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. തിരികെ രാവിലെ വീട്ടില്‍ എത്തി കതക് തുറന്നപ്പോഴാണ് ലൗലി സ്വീകരണ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സ്ഥിരം മദ്യപാനിയും നിരന്തരം ഭാര്യയെ പ്രശാന്ത് തല്ലാറുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. 17ാം തീയതി രാവിലെ കൈലി കൊണ്ട് കഴുത്ത് ഞ്ഞെരുക്കി കൊല്ലുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി.

Eng­lish Summary:Kayamkulam mur­der case of young woman; The hus­band was tak­en into police custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.