26 December 2024, Thursday
KSFE Galaxy Chits Banner 2

സഹകരണ മേഖല ഉൽപ്പാദനത്തിന് മുൻകൈയെടുണം: മുല്ലക്കര രത്നാകരൻ

Janayugom Webdesk
കൊട്ടരക്കര
April 9, 2022 9:28 pm

ഉൽപ്പാദന മേഖലയിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹകരണ മേഖല മുൻകൈയെടുക്കണമെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ. എല്ലാ സഹകരണ ബാങ്കുകളിലും നിക്ഷേപങ്ങൾ കൂടുന്നു. എന്നാൽ വായ്പ വിതരണം അനുപാതികമായി നടക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉൽപ്പാദന മേഖലയിലടക്കം കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച് ലാഭകരമായ ബിസിനസ്സ് നടത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സുഷ്ടിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എഐടിയുസി) ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെസിഇസി ജില്ലാ പ്രസിഡന്റ് പ്രകാശ് ലക്ഷ്മൺ, ഡി ചന്ദ്രബോസ്, ആൻസി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സ്വാഗത സംഘം കൺവീനർ എസ് രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ വി പ്രമോദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു, കെസിഇസി സംസ്ഥാന സെക്രട്ടറി വിൽസൺ ആന്റണി, സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ഷാജി, അസി. സെക്രട്ടറി ജി മാധവൻ നായർ, ജില്ലാ കൗണ്‍സിലംഗം ചെങ്ങറ സുരേന്ദ്രൻ, ബെൻസി തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പ്രകാശ് ലക്ഷ്മൺ പതാക ഉയർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.