എംഎല്‍എമാരെ സ്വാധീനിച്ച് ഡല്‍ഹിയിലെ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കെജ്രിവാള്‍. എഎപി എംഎല്‍എമാരില്‍ ചിലരുമായി ആശയവിനിമയം നടത്താനാകുന്നില്ല. ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയയുടെ വീട്ടില്‍ ഉള്‍പ്പെടെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ റെയ്ഡ് നടത്തിയതോടെയാണ് എഎപി- ബിജെപി തര്‍ക്കം രൂക്ഷമായത്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എക്‌സൈസ് മന്ത്രി കൂടിയായ സിസോദിയയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പിന്നാലെ സിബിഐ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിസോദിയയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്തിരുന്നു.
അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപി ക്ഷണം നിരസിച്ചതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് റെയ്ഡും കേസുമെന്നാണ് സിസോദിയയുടെ വാദം. ബിജെപിയുമായി സഹകരിച്ചാല്‍ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ലഭിച്ചതായും സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബിജെപി നേതാക്കള്‍ കോടികള്‍ വാഗ്ദാനം ചെയ്ത് എഎപിയുടെ പല എംഎല്‍എമാരെയും സമീപിച്ചതായും വെളിപ്പെടുത്തലുണ്ടായി. ഇതിന്റെ പേരില്‍ ഇരു പാര്‍ട്ടികളും ഏറ്റുമുട്ടുന്നതിനിടെയാണ് ഒരു വിഭാഗം എംഎല്‍എമാരുമായി സമ്പര്‍ക്കം പുലര്‍ത്താനാകുന്നില്ലെന്ന എഎപിയുടെ സ്ഥിരീകരണം.
English summary; Kejriwal says BJP influenced Aam Aadmi Party MLAs; Can’t communicate with some of the MLAs
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.