23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 12, 2024
November 17, 2024
October 9, 2024
October 4, 2024
September 20, 2024
September 17, 2024
September 17, 2024
September 16, 2024
September 15, 2024

അരവിന്ദ് കെജ്രിവാളിന് ഇന്ന് വിശ്വാസമുറപ്പിക്കാം

Janayugom Webdesk
ന്യൂ ഡല്‍ഹി
August 29, 2022 11:43 am

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. ഒരു എഎപി എംഎല്‍എയും കൂറുമാറിയിട്ടില്ലെന്ന് തെളിയിക്കാനാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. തന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ ‘ഓപ്പറേഷന്‍ ലോട്ടസ്’ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.

ബിജെപി നടത്തിയ രാഷ്ട്രീയ അട്ടിമറി ശ്രമം പരാജയപ്പെട്ടെന്നും ആംആദ്മി എംഎല്‍എമാരുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വോട്ടെടുപ്പെന്നു മുഖ്യമന്ത്രി കേജരിവാള്‍ വ്യക്തമാക്കി. മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം കടുപ്പിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍ നടന്നത്. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസ് പിന്‍വലിക്കാമെന്ന് വാഗ്ദാനം ലഭിച്ചതായി സിസോദിയ ആരോപിച്ചിരുന്നു. പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ആംആദ്മി എംഎല്‍എമാര്‍രും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെ കേജരിവാള്‍ പാര്‍ട്ടി എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക നിയമസഭാ യോഗം ചേര്‍ന്നു. ഡല്‍ഹി നിയമസഭയിലെ 53 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ യോഗത്തില്‍ നേരിട്ടെത്തി. ബാക്കി ഒന്‍പത് പേര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു. 40 എംഎല്‍എമാര്‍ക്ക് 20 കോടി വീതമാണ് ബിജെപി വാഗ്ദാനം ചെയ്തത്. 800 കോടി രൂപയാണ് ഇതിനു വേണ്ടി മാത്രം ബിജെപി ചെലവഴിക്കാനൊരുങ്ങിയതെന്നാണ് ആരോപണം. പണത്തിന്റെ ഉറവിടം അറിയാന്‍ ഇഡി അന്വേഷണം നടത്തണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

Eng­lish sum­ma­ry; kejri­w­al to table con­fi­dence motion in del­hi spe­cial assem­bly today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.