23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
October 22, 2024
October 5, 2024
September 25, 2024
September 14, 2024
August 21, 2024
March 8, 2024
February 4, 2024
September 9, 2023
August 21, 2023

ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിർമ്മാണത്തിന് ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
November 16, 2022 10:52 pm

ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ പട്ടികയിലെ ഗുണഭോക്താക്കളുടെ വീട് നിർമ്മാണം തുടങ്ങുന്നത്. 2017ലെ പട്ടികയിൽ നിന്ന് ഇനിയും കരാർ വച്ച് ഫണ്ട് അഭ്യർത്ഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് പകരം 2020 പട്ടികയിലുള്ളവർക്ക് അവസരം നൽകും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഫണ്ട് അഭ്യർത്ഥന നടത്താത്ത ഗുണഭോക്താക്കളുടെ എണ്ണത്തിന് തുല്യമായ എണ്ണം ഗുണഭോക്താക്കളെ പുതിയ പട്ടികയിൽ നിന്ന് തെരഞ്ഞെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്ന് പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളെയും അതിദരിദ്ര സർവേയിലൂടെ കണ്ടെത്തിയ ഭവനരഹിതരെയുമാണ് ആദ്യം പരിഗണിക്കുക. ഒരു ഗുണഭോക്താവിന് വായ്പാ ഘടകമായി പരമാവധി 2,20,000 രൂപ വിനിയോഗിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. 2017ലെ ലൈഫ് പട്ടികയിലെ ഭൂമിയുള്ള ഭവനരഹിതർക്കും, 2019ലെ പട്ടികജാതി/ പട്ടികവർഗ/ ഫിഷറിസ് അഡീഷണൽ ലിസ്റ്റിലെയും അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും വീട് നൽകിക്കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ഈ വർഷം ഭവനപദ്ധതിക്കായി വകയിരുത്തിയ വികസനഫണ്ടും ത്രിതല പഞ്ചായത്ത് വിഹിതമായി ലഭിക്കാൻ സാധ്യതയുള്ളതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്താൻ സാധിക്കുന്നതുമായ പരമാവധി തുകകളും വിനിയോഗിച്ച് ഭൂമിയും വീടും നൽകാനുള്ള പദ്ധതി ലൈഫ് 2020 പട്ടിക പ്രകാരം ഏറ്റെടുക്കാനും അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sam­mury: An order has been issued to take nec­es­sary steps for con­struc­tion of hous­es for the ben­e­fi­cia­ries in the LIFE 2020 list

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.