28 April 2024, Sunday

Related news

December 24, 2023
December 24, 2023
November 20, 2023
November 20, 2023
November 4, 2023
October 31, 2023
October 31, 2023
October 30, 2023
October 29, 2023
October 29, 2023

ലൈഫ് പദ്ധതി; 3.55 ലക്ഷം കുടുംബങ്ങള്‍ക്കുള്ള വായ്പാ സാധ്യത പരിശോധിക്കും

കമ്മിറ്റി രൂപീകരിച്ചു
Janayugom Webdesk
തിരുവനന്തപുരം
September 9, 2023 8:36 pm
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 3.55 ലക്ഷം ഭവനരഹിത കുടുംബങ്ങൾക്ക് കൂടി വീട് നൽകുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. ഇവര്‍ക്ക് വീട് നല്‍കുന്നതിനാവശ്യമായ തുക കുറഞ്ഞ പലിശനിരക്കിൽ കണ്ടെത്തുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കമ്മിറ്റി രൂപീകരിച്ചു.
ലെെഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുകയും ഇനിയും കരാര്‍ വെക്കാത്തതുമായ 3.55 ലക്ഷം ഭൂമിയുള്ള ഭവന രഹിത ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്നതിന് ആവശ്യമായ തുക കുറഞ്ഞ പലിശ നിരക്കില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, തിരിച്ചടവ് കാലാവധി, തിരിച്ചടവ് വ്യവസ്ഥ, തുക കേരള ബാങ്കിൽനിന്ന് കണ്ടെത്തുന്നതിനുള്ള സാധ്യത തുടങ്ങിയവ പരിശോധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി വിശദ പദ്ധതി തയ്യാറാക്കുന്നതിനാണ് കമ്മിറ്റി  രൂപീകരിച്ചത്.
തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൺവീനറുമായുള്ള കമ്മിറ്റിയില്‍  ധനവകുപ്പ് പ്രതിനിധിയും തദ്ദേശവകുപ്പിലെ റൂറൽ, അർബൻ ഡയറക്ടർമാരും കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ചീഫ് ജനറൽ മാനേജരും കെയുആർഡിഎഫ്‌സി എംഡിയും പ്രതിനിധികളാണ്.
Eng­lish sum­ma­ry; Life mis­sion; 3.55 lakh fam­i­lies will be screened for credit
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.