അന്താരാഷ്ട്ര പെരുമയില്‍ കേരള ടൂറിസം. 2023ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചു.ന്യൂയോര്‍ക്ക് ടൈംസിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളത്തെയും തെരഞ്ഞെടുത്തത്.
കുമരകം,മറവന്‍തുരുത്ത്,വൈക്കം എന്നീ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവുമുണ്ട്. അനുഭവേദ്യ ടൂറിസവും കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും മികവുറ്റതെന്നും വിലയിരുത്തലുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം ലഭിച്ചു.
ഇന്ത്യയില്‍ നിന്നും കേരളം മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കൊവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ തെരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തിന് ലഭിച്ച അംഗീകാരം വിദേശ സഞ്ചാരികളുടെ വരവ് ത്വരിതപ്പെടുത്താന്‍ സഹായകരമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
English Summary:
Kerala is also in the list of 52 must-see tourism destinations in the world
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.