22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 9, 2024
December 5, 2024
December 4, 2024
November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024

കേരള കലാമണ്ഡലം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Janayugom Webdesk
തൃശൂർ
October 19, 2022 1:08 pm

2021ലെ കേരള കലാമണ്ഡലം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെലോഷിപ്പ് , അവാർഡ് , എൻഡോവ്മെന്റ് എന്നിവയാണ് പ്രഖ്യാപിച്ചത്. കലാമണ്ഡലം ഇ.വാസുദേവൻ, കലാമണ്ഡലം എം ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് ഫെലോഷിപ്പ് . കഥകളി സംഗീതം, കഥകളി വേഷം, കഥകളി ചെണ്ട, കഥകളി മദ്ദളം, ചുട്ടി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ , കർണ്ണാടക സംഗീതം എന്നിവയിൽ 9 പേർക്കാണ് അവാർഡ് .

ഊരമന രാജേന്ദ്രൻ കലാരത്നം എൻഡോവ്മെന്റിനും,  കോട്ടക്കൽ ഹരികുമാർ — വി എസ് ശർമ്മ എൻഡോവ്മെന്റിനും , കലാമണ്ഡലം പ്രവീൺ — ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാർ എൻഡോവ്മെന്റിനും അർഹരായി. 9 കലാകാരന്മാർ മറ്റ് പുരസ്കാരങ്ങൾക്കും അർഹരായി. നവംബർ 7 ന് കേരള കലാമണ്ഡലം ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങൾ സമ്മാനിക്കും.

Eng­lish Sum­ma­ry: Ker­ala Kala­man­dalam awards declared
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.