27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 4, 2024
November 27, 2024
November 25, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 3, 2024

കേരള പൊലീസിന്റെ ഡ്രോണ്‍ ഹാക്കത്തോണ്‍ ഇന്ന് മുതല്‍

Janayugom Webdesk
തിരുവനന്തപുരം
December 16, 2021 8:53 am

കേരള പൊലീസ് സൈബര്‍ഡോം സംഘടിപ്പിക്കുന്ന ഡ്രോണ്‍ ഹാക്കത്തോണ്‍ ഡ്രോണ്‍ കെപി 2021 ഇന്നും നാളെയും നടക്കും. കുറ്റാന്വേഷണം, ദുരന്തനിവാരണം, ജനക്കൂട്ടനിയന്ത്രണം എന്നിങ്ങനെ പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകുന്ന ഡ്രോണ്‍സാങ്കേതിക വിദ്യ ഈ മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വികസിപ്പിക്കുന്നതിനാണ് കേരളാ പൊലീസ് ഡ്രോണ്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ഡ്രോണ്‍ ഗവേഷണത്തില്‍ താല്‍പര്യമുള്ള സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി. 

ഇതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കും പരിശീലനം നല്‍കും. പൊലീസ് സേനയുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയതരം ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനുളള മത്സരവും ഇതോടൊപ്പം നടക്കും. പരിപാടിയോടനുബന്ധിച്ച് തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ ഡ്രോണ്‍ എയര്‍ ഷോയും വിവിധതരം ഡ്രോണുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. 

ഇന്ന് വൈകുന്നേരം 5.30 ന് പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ ഡ്രോണ്‍ ഹാക്കത്തോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സ്വാഗതവും എഡിജിപി കെ പത്മകുമാര്‍ നന്ദിയും പറയും.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം എസ്എപി പരേഡ് ഗ്രൗണ്ടില്‍ രാവിലെ പത്തിന് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഡ്രോണ്‍ എയര്‍ ഷോ ഫ്ളാഗ്ഓഫ് ചെയ്യും. ഡ്രോണ്‍ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മത്സരങ്ങളില്‍ പരീക്ഷിച്ച പുതിയ ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ അവലോകനം ചെയ്യും. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന സമാപനസമ്മേളനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരിക്കും. 

ENGLISH SUMMARY:Kerala Police drone hackathon from today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.