17 June 2024, Monday

Related news

May 29, 2024
May 24, 2024
May 14, 2024
May 7, 2024
January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023

കൊക്കയാറില്‍ നിന്ന് ഒരു മ‍ൃതദേഹം കൂടി കണ്ടെത്തി, കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു/ Live update

Janayugom Webdesk
തിരുവനന്തപുരം
October 17, 2021 2:28 am

2.20 pm

 

ഇടുക്കി കൊക്കയാറില്‍ നിന്ന് ഒരു മ‍ൃതദേഹം കൂടി കണ്ടെത്തി. ഷാജി ചിറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

 

1.17 pm

കോട്ടയം കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തുമണിയോടെ ലഭിച്ച മൃതദേഹം മാര്‍ട്ടിന്‍, മകള്‍ സാന്ദ്ര എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞു.

 

11.28 am

ഇടുക്കി പെരുവന്താനത്തു നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയുണ്ടായ കനത്ത മഴക്കിടയിൽ റോഡിനോടു ചേർന്ന ഓടയിലെ തടസ്സം നീക്കാനിറങ്ങവെ കാണാതായ പെരുവന്താനം സ്വദേശി ജോജി (37)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

 

 

കൂട്ടിക്കലില്‍ നിന്ന് ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി സ്ഥിരീകരിച്ചു. പ്ലാപ്പള്ളിയില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം കിട്ടിയത്. കോട്ടയം കാവലയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സംയുക്ത സംഘം ഊര്‍ജിതമാക്കി. ഫയര്‍ഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. തലവടി, എടത്വ, വിയപുരം മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.