നിതി ആയോഗിന്റെ സംസ്ഥാന ഊര്‍ജ‑കാലാവസ്ഥ സൂചികയില്‍ (എസ്ഇസിഐ) ഗുജറാത്തിന് ഒന്നാം സ്ഥാനം. 50.1 പോയിന്റുമായാണ് ഗുജറാത്ത് ഒന്നാമതെത്തിയത്. കേരളവും പഞ്ചാബുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഗോവ ഒന്നാം സ്ഥാനത്തും ത്രിപുരയും മണിപ്പൂരുമാണ് തൊട്ടുപിന്നിൽ. ഏറ്റവും ഉയർന്ന സ്‌കോർ 50.1 നേടിയത് ഗുജറാത്താണ്, യഥാക്രമം 49.1, 48.6 സ്‌കോർ നേടിയ കേരളവും പഞ്ചാബും നേടി.
നിതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കാലാവസ്ഥാ- ഊർജ മേഖലയിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടത്തുന്ന ശ്രമങ്ങൾ പരിശോധിക്കുന്നതിനുവേണ്ടിയുള്ള സൂചികയാണ് സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചിക. കാലാവസ്ഥാ വ്യതിയാനത്തിനും ഊർജ പരിവർത്തനത്തിനുമുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾ കണക്കിലെടുത്താണ് ഈ പാരാമീറ്ററുകൾ രൂപപ്പെടുത്തിയിരിക്കുന്നത്.
ഊർജ, കാലാവസ്ഥാ മേഖലയിലെ സംസ്ഥാനങ്ങളുടെ പ്രകടനം സൂചിക നിരീക്ഷിക്കുമെന്ന് നിതി ആയോഗ് പറഞ്ഞു. സമയബന്ധിതമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും ഊര്‍ജ- കാലാവസ്ഥാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കണ്ടെത്തലുകൾ സംസ്ഥാനങ്ങളെ ഇത് സഹായിക്കുമെന്നും നിതി ആയോഗ് പറഞ്ഞു.
English Summary: Kerala ranks second in the NITI Ayogs’s State Energy and Climate Index
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.