3 May 2024, Friday

വെളിയം സ്മരണ പുതുക്കി കേരളം

Janayugom Webdesk
തിരുവനന്തപുരം
September 18, 2023 11:35 pm

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാര്‍ഗവന്റെ ഉജ്വല സ്മരണ പുതുക്കി. പത്താം ചരമവാര്‍ഷിക ദിനമായിരുന്ന ഇന്ന് സംസ്ഥാനത്തുടനീളം പാർട്ടി ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും വെളിയത്തിന്റെ ഛായാ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടന്നു. വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിച്ചു. 

സിപിഐ സംസ്ഥാന ആസ്ഥാനമായ പട്ടം പി എസ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്തി.
അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി കെ രാജു അധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

Eng­lish Sum­ma­ry: Ker­ala renews the mem­o­ry of Veliyam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.