24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 23, 2024
September 23, 2024
September 22, 2024
September 21, 2024
September 21, 2024
September 21, 2024
September 20, 2024
September 20, 2024
September 19, 2024
September 15, 2024

ലാലിഗയുടെ മനംകവർന്ന് കേരളം; കളിയ്ക്കാൻ സ്പാനിഷ് ലീഗിൽ നിന്ന് ടീമുകൾ എത്തും

Janayugom Webdesk
കൊച്ചി
May 11, 2022 6:31 pm

ഫുട്ബോൾ കമ്പം രാജ്യാതിർത്തി കടക്കുമ്പോൾ സ്പാനിഷ് ലീഗായ ലാലിഗയ്ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത്. കേരളത്തിൽ. 23 ശതമാനം കാഴ്ച്ചക്കാരാണ് കേരളത്തിൽ നിന്നുള്ളത്. കേരളത്തിൽ സ്പാനീഷ് ലീഗിലെ മികച്ച ടീമുകൾ പ്രദർശന മത്സരങ്ങൾ കളിക്കുവാൻ സാധ്യത ഏറെയാണ്. ലാലിഗ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഹൊസെ അറ്റോണിയോ കക്കാസ പറഞ്ഞു. ഇന്ത്യയിൽ ഓഫീസ് ആരംഭിച്ചതിന്റെ ആഘോഷങൾക്കായി കൊച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിലെ ടീമുകളായി സ്പാനീഷ് ക്ലബുകൾ പങ്ക് ചേർന്നേക്കാം. അക്കാര്യങ്ങൾ തീരുമാനിക്കേണ്ടത് ക്ലബുകളാണ്. ഇന്ത്യയിൽ ക്രിക്കറ്റ് ആധിപത്യം പുലർത്തുമ്പോഴും ഫുട്ബോളിനോട് കാണിക്കുന്ന താൽപ്പര്യം മികച്ചതാണ്. ഗോവയിൽ ഐ എസ് എൽ ഥൈനലിൽ കേരള ബ്ലാസ്റ്റേറ്സിനായി കാണികൾ കൂട്ടത്തോടെ എത്തിയ കാഴ്ച്ച ആവേശമുണർത്തുന്നതായിരുന്നു.

2018ൽ കൊച്ചിയിൽ നടന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡ് ടൂർണമെന്റിൽ എ‑ലീഗ്‌ ക്ലബ്‌ മെൽബൺ എഫ്‌സി, ഐഎസ്‌എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്‌ , ജിറോണ എഫ്‌സി എന്നീ ടീമുകൾ കളിച്ചപ്പോൾ മികച്ച പ്രതികരണമായിരുന്നു .ഇതുൾപ്പെടെ ഈ പ്രധാന സംരംഭങ്ങളിൽ പലതും കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്. ലാലിഗ ഇതിഹാസവും അംബാസഡറുമായ ഫെർണാണ്ടോ മോറിയന്റസിന്റെ കൊച്ചി സന്ദർശനം, കേരളത്തിലെ മുൻനിര ലാലിഗ ഫുട്ബോൾ സ്കൂൾ പരിപാടികളുടെ ഉദ്ഘാടനം തുടങ്ങിയ പരിപാടി കൾ കേരളതോടുള്ള പ്രത്യക പരിഗണന കൊണ്ടാണ് .

‘കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ ഞങ്ങളുടെ പ്രേക്ഷകരുടെ എണ്ണം തുടർച്ചയായി വളരുകയാണ്. , ആരാധകരുമായി ഈ ബന്ധം സുദൃഢമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’- ലാലിഗ ഇന്ത്യ മാനേജിങ്‌ ഡയറക്ടർ ഹൊസെ അന്റോണിയോ കക്കാസ പറഞ്ഞു.ലാലിഗയുടെ ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത്‌ ശർമയുമായി കരാർ ഒപ്പിട്ടു. കൂടുതൽ ക്രിക്കറ്റ് ആരധകരെ ഫുട്ബാളിലേയ്ക്ക് കൊണ്ടുവരാനായിരുന്നു ഈ നീക്കം .കൂടുതൽ ടീമുകൾ ‚പ്രശസ്തരായ കളിക്കാരെ കേരളമടക്കമുള്ള സംസ്ഥാന ങ്ങളിൽ എത്തിക്കണം. പെൺകുട്ടികൾ അടക്കമുള്ള വർക്ക്‌ പരിശീലനം നല്കാൻ പദ്ധതിയുണ്ട് ലാലിഗ ഗ്ലോബൽ നെറ്റ്‌വർക്കിന്റെ ഇന്ത്യ യിലെ പ്രതിനിധി ആകൃതി വോഹ്‌റയും ചടങ്ങിൽ പങ്കെടുത്തു.

Eng­lish Summary:Kerala to win La Liga; Teams will arrive from the Span­ish league to play
You may also like this video

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.