22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

2050ല്‍ കേരളം നഗരവത്കൃതമാകും

സ്വന്തം ലേഖിക
 തിരുവനന്തപുരം
March 30, 2025 10:56 pm

25 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 80 ശതമാനത്തിലധികം ജനങ്ങളും നഗരവാസികളായി മാറുമെന്ന് കേരള നഗരനയ കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇതുമുന്നില്‍ കണ്ടുള്ള കേരളത്തിന്റെ വികസനത്തിനുള്ള കേരള നഗരനയ കമ്മിഷന്‍ തയ്യാറാക്കിയ സമഗ്ര നയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. നഗരവല്‍ക്കരണത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും തുറന്നിടുന്ന സാധ്യതകളെ വിനിയോഗിക്കാനും കഴിയുന്ന 42 ശുപാര്‍ശകള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതോടുകൂടി നയം ഔദ്യോഗികമായി നിലവില്‍ വരും. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ നഗരനയ കമ്മിഷന് രൂപം നല്‍കിയത്. 15 മാസത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരിക്കല്‍കൂടി കേരളം രാജ്യത്തിന് മാതൃകയാവുകയാണെന്ന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വെളിപ്പെടുത്തി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിവേഗത്തില്‍ കേരളം നഗരവല്‍ക്കരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റമല്ല, നഗരം വ്യാപിക്കുകയാണെന്നും നഗര‑ഗ്രാമ വ്യത്യാസമില്ലാതാകുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർവകലാശാലകളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിത ഗവേഷണ,-നൂതനാശയ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ശുപാര്‍ശയുണ്ട്. കാലാവസ്ഥാ നിരീക്ഷണ ശൃംഖല ശക്തിപ്പെുടുത്താൻ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ മതിയായ ഓട്ടോമേറ്റഡ് കാലാവസ്ഥാ സ്റ്റേഷനുകളും ടൈഡ് ഗേജുകളും സ്ഥാപിക്കുക, ‘ഒരു ജില്ല ഒരു ഉല്പന്നം’ പദ്ധതിയെ ‘ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം-ഒരു ഉല്പന്ന പദ്ധതി‘യുമായി സംയോജിപ്പിക്കുക, തനത് സ്രോതസുകളില്‍ നിന്നുള്ള ഫണ്ട് സമാഹരണത്തിന് കേന്ദ്ര, സംസ്ഥാന വിഹിതം, കേന്ദ്ര ഏജൻസികൾ, ആഭ്യന്തര ഫണ്ട് സമാഹരണ സംവിധാനങ്ങൾ, അന്താരാഷ്ട്ര ഫണ്ടിങ് സാധ്യതകൾ, കമ്മ്യൂണിറ്റി, പൗരർ, സ്വകാര്യ മേഖലകൾ എന്നീ മാർഗങ്ങൾ ആലോചിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.