5 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
July 11, 2024
April 26, 2024
December 15, 2023
December 13, 2023
December 6, 2023
December 3, 2023
October 9, 2023
October 4, 2023
September 28, 2023

പുനരുപയോഗസാധ്യതയില്ലാത്ത ഊർജ സ്രോതസുകളെ കേരളം ആശ്രയിക്കില്ലന്നു മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 7, 2021 8:56 am

പുനരുപയോഗസാധ്യതയില്ലാത്ത ഊർജ സ്രോതസുകളെ വൈദ്യുതോൽപ്പാദനത്തിൽ സംസ്ഥാനം ആശ്രയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ നിന്നും പരമാവധി ഊർജോല്പാദനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  അതിനായുള്ള പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിയാൽ പൂർത്തിയാക്കിയ അരീപ്പാറ ഹൈഡ്രോ  ഇലക്ട്രിക് പ്രോജക്ടിന്റെ  ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷം കൊണ്ട്  ആഭ്യന്തരമായി വൈദ്യുതോൽപ്പാദനം കൂടുതൽ മെച്ചപ്പെടുത്തും.  ജലവൈദ്യുത പദ്ധതികളുടെ ശേഷിവർധിപ്പിക്കും.  പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാകും ഇവ നടപ്പിലാക്കുകയെന്നും കേരളത്തെ ഒരു വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇരുവഴിഞ്ഞി പുഴയിലെ ജലം ഉപയോഗപ്പെടുത്തുന്ന അരീപ്പാറ പദ്ധതിയിൽ നിന്നും പ്രതിവർഷം 14 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. റൺ ഓഫ് ദ റിവർ പ്രൊജക്റ്റായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Eng­lish Summary:Kerala will not depend on non-renew­able ener­gy sources: CM

You may like this video also

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.