23 December 2024, Monday
KSFE Galaxy Chits Banner 2

കെ ജി ജോർജിന് ഇന്ന് വിടനല്‍കും

Janayugom Webdesk
കൊച്ചി
September 26, 2023 9:06 am

അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണി മുതൽ മൂന്ന് മണി വ­രെ എറണാകുളം ടൗൺഹാളിൽ പൊ­തുദർശനത്തിനുവയ്ക്കും. തുടർന്ന് നാല് മണിയോടെ രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. വൈ­കിട്ട് ആറ് മണിക്ക് വൈ­എംസിഎ ഹാളിൽ അ­നുശോചന യോഗം നടക്കുമെന്ന് ഫെഫ്ക ജനറൽ സെ­ക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

എറണാകുളം കാക്കനാട്ടെ വ­യോജന കേന്ദ്രത്തിൽ വ­ച്ചായിരുന്നു കെ ജി ജോർജിന്റെ അ­ന്ത്യം. വാർധക്യസഹജമായ അ­സു­ഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. യവനിക, ഇരകൾ, ആദാമിന്റെ വാരിയെല്ല്, പ­ഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അ­വസാന സിനിമ.

Eng­lish Sum­ma­ry: K G George’s body will be cre­mat­ed today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.