കെ ജി എഫ് ചാപ്റ്റര്‍ 2 സിനിമ വമ്പൻ ഹിറ്റായി റിലീസ് ചെയ്ത തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നു. കന്നഡയിൽ നിന്ന് നാലു പാട്ടുകൾ മൊഴിമാറ്റം നടത്തിയിരിക്കുന്നത് വൈക്കം തലയോലപറമ്പു സ്വദേശിയും വൈക്കം കോടതികളിലെ അഭിഭാഷകനും, സിനിമ. സീരിയൽ, നാടക ഗാന രചയിതാവുമായ സുധാംശു ബോക്സാഫീസിൽ കോടികളിൽ നിന്നും കോടികളിലേക്ക് കളക്ഷൻ റിക്കാർഡ് തകർത്തു കൊണ്ടിരിക്കുന്ന കെജിഎഫ് 2 — ന്റെ വിജയം സുധാംശുവിന്റെ മൊഴി മാറ്റവരികൾക്കും കിട്ടിയ അംഗീകാരമാണ് ’ കെജിഎഫ് 2 ന്റെ സംവിധായകൻ രവി ബസുർ മൊഴിമാറ്റം നടത്തുവാൻ സുധാംശു വിനോടാവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
” മലയാളത്തിലേക്കു ഗാനത്തിന്റെ വരികൾ മൊഴിമാറ്റുമ്പോൾ “പാട്ടുകളിൽ തീ പാറണം” റിക്കാർഡിംഗ് സമയത്ത് ആദ്യം എഴുതിയ പാട്ടുകൾ വീണ്ടും മാറ്റിയെഴുതി. രണ രണ രണ ധീരാ ഒറ്റയ്ക്കു വന്ന യുവ ധീരാ മേഘ ഗർജ്ജനം പോലെ മറ്റൊരു പാട്ട് തൂഫാൻ തൂഫാൻ. ഇടിമിന്നലിനു തടയിട്ട വനേ തൂഫാൻ. തുടികൊട്ടി പടവെട്ടിടുന്ന രണ ഭൈരവ നേ നായകനും നായികയും പ്രണയിക്കുമ്പോൾ പാടുന്ന റൊമാൻ്റിക് പാട്ട്. നീയെൻ സംഗീതം ഇനി നീയെൻ സല്ലാപം നീയെൻ ശ്രീരാഗം അല ഞൊറിയും അനുരാഗം നിൻ മിഴികളിലൂറും സ്നേഹം എൻ കനവിൽ നിറയും മോഹം’ ഈ പാട്ട് പ്രണയത്തിന്റെ ഒരു പൂന്തോട്ടം പ്രേക്ഷകരുടെ മനസ്സിൽ പൂത്തുലയുന്നു. പാട്ടിനു ശേഷം നായിക വെടിയേറ്റു മരിക്കുന്നു. കെ ജി എഫ് 2‑ലെ ഭാവാന്തരീക്ഷം മുഴുവൻ ഈ പാട്ടിൽ നിറയുന്നു. മലയാള ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ പാട്ട് വൈറലായിക്കഴിഞ്ഞു. താരാട്ടുപാട്ട് ആസ്വാദ്യമാവുന്ന പദാവലികളാൽ മധുരോദരമായ പദാവലികളാൽ ലാളിത്യം നിറഞ്ഞു നില്ക്കുന്ന താരാട്ടുപാട്ട് ‘ഗഗനം നീ ഭുവനം നീ ശിശിരം നീ ധരണി തൻ എരിവെയിൽ തണലു നീ ഉദയം നീ ഉൽക്ക നീ സർവ്വം നീ. ഷി മാഗോയിൽ എൽ എൽ ബിയ്ക്കു പഠിക്കുന്ന കാലയളവിൽ തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി.
നിയമബിരുദമെടുത്ത് വൈക്കം കോടതികളിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ചപ്പോൾ മുതൽ അന്യഭാഷാ സിനിമകൾക്ക് ഡയലോഗും, പാട്ടുകളും മൊഴിമാറ്റം നടത്തി തുടങ്ങി. ആദ്യമായി അജിത്തിൻ്റെ സിനിമയ്ക്കു വേണ്ടി ” കാതൽ കോട്ടയിലെ പാട്ടുകൾ മലയാളത്തിലാക്കി ഗാനരചന നടത്തി. പാട്ടുകളെല്ലാം വൻ ഹിറ്റുകളായതിനെ തുടർന്ന് നിരവധി സിനിമകളിൽ ഗാനരചന നടത്തുവാൻ അവസരം കിട്ടി. കെ ജി എഫ് 1 ന്റെ മലയാളത്തിലേക്ക് ഡയലോഗുകളും, ഗാനങ്ങളും മൊഴിമാറ്റം നടത്തിയത് സുധാംശു വായിരുന്നു. കെ ജി എഫ് 1 -ാം ഭാഗം കണ്ടാസ്വദിച്ചപ്രേക്ഷകർ രണ്ടാം ഭാഗത്തിനു കാത്തിരിക്കുകയായിരുന്നു. ഇടിവെട്ട് ഡയലോഗുകളും, പാട്ടുകളും സിനിമാരംഗത്ത് ഏറെ ചർച്ച ചെയ്തിരുന്നു. വിദേശ സിനിമയായ ടെർമിനേറ്റർ ആറാം ഭാഗം മൊഴിമാറ്റം നടത്തുവാനുള്ള സുവർണ്ണാവസരം സുധാംശുവിനെ തേടിയെത്തി. ഒരു ദിവസം മുംബൈയിലെ ഡിസ്നിയുടെ ഓഫീസിൽ നിന്നും സുധാംശുവിനെ തേടി ഒരു ഫോൺ കാൾ. ടെർമിനേറ്റർ 6 ഒരാഴ്ച കൊണ്ട് മൊഴിമാറ്റം നടത്തണം.
നല്ല പ്രതിഫലവും, അഭിനന്ദനങ്ങളും കിട്ടി. പതിനഞ്ചു വർഷക്കാലം വൈക്കം കോടതികളിൽ പ്രാക്ടീസ് ചെയ്യുമ്പോൾ സുധാംശു വിൻ്റെ മനസ്സ് സിനിമാ മേഖലയിലായിരുന്നു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ഭക്തിഗാനങ്ങൾ നാടക ഗാനങ്ങൾ, ചാനലുകാർക്ക് സീരിയലുകളും എഴുതുന്നു. 2000‑ൽ നഗരവധു എന്ന മലയാള സിനിമയ്ക്ക് ആദ്യമായി പാട്ടെഴുതി ‘പിന്നീട് അവൻ ചാണ്ടിയുടെ മകൻ, നിഴൽ, നന്തുണി, പി. ഡബ്ള്യു. റസ്റ്റ്ഹൗസ്, പുലിവാൽ പട്ടണം തുടങ്ങി ഇരുപതോളം സിനിമയ്ക്ക് പാട്ടുകളെഴുതി. കളക്ടർ, മായാക്കാഴ്ച്ച എന്നീ സിനിമകൾക്ക് സംസ്കൃതത്തിലും പാട്ടുകളെഴുതി. കണ്ണൂർ ടെക്നിക്കൽ ഹയർ സെക്കന്ററി സ്ക്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലി നോക്കുന്നു. കെ ജി എഫ് ചാപ്ടർ 2 ന്റെ വമ്പൻ വിജയത്തെ തുടർന്ന് അന്യഭാഷാ സിനിമകൾ ഡയലോഗിനും, പാട്ടിനും നിർമ്മാതാക്കളും സംവിധായകരും സുധാംശുവിനെ തേടിയെത്തുന്നു. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന പഞ്ച് ഡയലോഗുകളും, ഗാനങ്ങളും സുധാംശു വിന്റെ തൂലികയിൽ ഉണരട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.