22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024

കെജിഒഎഫ് സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 19, 2022 10:32 pm

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) 26-ാം സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് സജികുമാര്‍ അധ്യക്ഷനായി. മെയ് 20 മുതൽ 22 വരെ തിരുവനന്തപുരം അയ്യൻകാളി ഹാളിലാണ് കെജിഒഎഫ്‌ സംസ്ഥാന സമ്മേളനം നടക്കുക.

സംഘാടക സമിതിയുടെ ചെയർമാനായി മാങ്കോട് രാധാകൃഷ്ണൻ, ജനറൽ കൺവീനറായി ഡോ.ബിനു പ്രശാന്ത്, ട്രഷററായി ഡോ. ശ്യാംലാൽ എന്നിവരെ തെരഞ്ഞെടുത്തു. ഭക്ഷ്യമന്ത്രി ജി ആർ അനിൽ, സിപിഐ എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ, ഡെപ്യൂട്ടി മേയർ പി കെ രാജു എന്നിവർ രക്ഷാധികാരികളാണ്. വി ശശി എംഎൽഎ, എം രാധാകൃഷ്ണൻ നായർ, ജയശ്ചന്ദ്രൻ കല്ലിംഗൽ ‚ഹനീഫ റാവുത്തർ എന്നിവർ വൈസ് ചെയർമാന്മാരായും പി കെ രമേശ്, ഡോ.ബീന ബീവി, അനിൽ ഗോപിനാഥ്, വിനോദ് മോഹൻ, എം സുനിൽകുമാർ, ഡോ. ബിമൽ, ബേബി കാസ്ട്രോ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

 

യോഗത്തിൽ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ, കെജിഒഎഫ് സ്ഥാപക പ്രസിഡന്റ് ഹനീഫ റാവുത്തർ, വൈസ് പ്രസിഡന്റ് ഉഷാറാണി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ.വി എം ഹാരിസ് സ്വാഗതവും സെക്രട്ടറി ബിനു പ്രശാന്ത് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: KGOF State Con­fer­ence: Orga­niz­ing Com­mit­tee formed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.