19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 16, 2024
November 8, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024

കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമല്ലെന്ന് തെളിയിച്ചു: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 17, 2022 11:06 am

കേരളത്തിന്റെ വികസനക്കുതിപ്പിനായി ആവിഷ്‌കരിച്ച കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമല്ലെന്ന് ഇതിനോടകം തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016‑ല്‍ കിഫ്ബി ആവിഷ്‌കരിച്ചപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പല പ്രമുഖരും ആക്ഷേപിച്ചു. 2021‑ല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ 50000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, 62000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.

നവകേരളത്തില്‍ പണമില്ലാത്തതിനാല്‍ ചികിത്സ ലഭിക്കാത്ത ആരുമുണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒന്നാംഘട്ട മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശുപത്രിയില്‍ ചികിത്സാപ്പിഴവ് അടക്കമുള്ള സംഭവങ്ങളുണ്ടായാല്‍ രോഗിക്കോ ബന്ധുക്കള്‍ക്കോ പരാതിപ്പെടാനുള്ള സംവിധാനങ്ങളെല്ലാം ഇന്നുണ്ട്. വികാരപ്രകടനത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടേണ്ട ആവശ്യമില്ല. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും തികഞ്ഞ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തണം. ചെറിയ നോട്ടപ്പിശകു കാരണമുണ്ടാകുന്ന തിരുത്താനാകാത്ത പിഴവ് ജീവിതകാലം മുഴുവന്‍ നിങ്ങളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Eng­lish sum­ma­ry; Kiifb proved not to be a pipe dream: Chief Minister

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.